സംസ്ഥാനത്തെ 58 കായിക താരങ്ങള്‍ക്ക് കൂടി സര്‍ക്കാര്‍ ജോലി. 58 കായിക താരങ്ങള്‍ക്ക് കേരള പൊലീസില്‍ ഹവില്‍ദാര്‍ തസ്തികയില്‍ നിയമനം നല്‍കിയാണ് സർക്കാർ ഉത്തരവിറക്കിയത്.

അത്ലറ്റിക്സ്, വോളിബോള്‍, ബാസ്കറ്റ് ബാള്‍, നീന്തല്‍, ഫുട്ബോള്‍ എന്നീ ഇനങ്ങളിലാണ് കായിക താരങ്ങള്‍ക്ക് നിയമനം നല്‍കുന്നത്. 2017ല്‍ 59 കായികതാരങ്ങളേയും 2018 ല്‍ മൂന്ന് പേരേയുെം ഇത്തരത്തില്‍ നിയമിച്ചിരുന്നു.

ഇക്കൊല്ലം ഏഴു കായികതാരങ്ങള്‍ക്കും പൊലീസില്‍ നിയമനം നല്‍കിയിരുന്നു.