അയോധ്യ തര്‍ക്കഭൂമി കേസ് സുപ്രീംകോടതി നാള്‍ വഴി

2010 സെപ്റ്റംബര്‍ 30 – അയോധ്യയിലെ 2.77 ഏക്കര്‍ തര്‍ക്കഭൂമി രാം ലല്ല വിരാജ് മാന്‍, സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാഡ എന്നിവര്‍ക്ക് തുലമായി വിഭജിച്ച് ഹൈക്കോടതി വിധി

2010 ഡിസംബര്‍ – ഹൈക്കോടതി വിധിക്കെതിരെ കക്ഷികള്‍ സുപ്രീംകോടതിയെ സമീപിക്കുന്നു. ഭൂമി വിഭജിച്ച് നല്‍കാനായിരുന്നില്ല ആവശ്യപ്പെട്ടതെന്ന് കക്ഷികള്‍ സുപ്രീംകോടതിയില്‍

2011 മെയ് – ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്യുന്നു

2017 ആഗസ്റ്റ് – തര്‍ക്കഭൂമിക്ക് അകലെ പള്ളി നിര്‍മ്മിച്ച് പ്രശ്‌ന പരിഹാരത്തിന് തയ്യാറെന്ന് വ്യക്തമാക്കി ഉത്തര്‍പ്രദേശ് ഷിയ വഖഫ് ബോര്‍ഡ് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കുന്നു

2018 ഏപ്രില്‍ 6 – ഇസ്‌ലാം മതാനുഷ്ഠാനത്തിന്റെ അവിഭാജ്യ ഘടകമല്ല മസ്ജിദെന്ന 1994 ല്‍ ഇസ്മയില്‍ ഫറൂഖി കേസിന്റെ വിധിയിലെ പരാമര്‍ശം പുനപരിശോധനയ്ക്കായി വിശാല ബെഞ്ചിനു വിടണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി

2018 സെപ്റ്റംബര്‍ 27 – വിശാല ബെഞ്ചിന് വിടേണ്ടതില്ലെന്ന് സുപ്രീംകോടതി ഉത്തരവ്

2019 ജനുവരി 8 – ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയി അധ്യക്ഷനായ 5 അംഗ ഭരണഘടനാ ബെഞ്ച് രൂപീകരിക്കുന്നു. യുയു ലളിത്, എന്‍വി രമണ, ഡി വൈ ചന്ദ്രചൂഡ്, എസ് എ ബോബ്‌ഡെ എന്നിവര്‍ അംഗങ്ങള്‍

2019 ജനുവരി 10 – ബെഞ്ചില്‍ നിന്ന് ജസ്റ്റിസ് യു യു ലളിതിന്റെ പിന്മാറ്റം

2019 ജനുവരി 25 – ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയി അധ്യക്ഷനായി 5 അംഗ ബെഞ്ച് പുനസംഘടിപ്പിക്കുന്നു. യുയു ലളിത്, എന്‍വി രമണ എന്നിവര്‍ക്ക് പകരം അശോക് ഭൂഷണ്‍,എസ് എ നസീര്‍ എന്നിവര്‍ ബെഞ്ചില്‍

2019 ജനുവരി 29 – അയോധ്യയില്‍ ക്ഷേത്ര നിര്‍മ്മാണത്തിന് വിഎച്ച്പിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച രാമജന്മഭൂമി ന്യാസിന് തര്‍ക്ക ഭൂമി ഒഴിച്ചുള്ള 67 ഏക്കര്‍ ഭൂമി വിട്ട് നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

2019 ഫെബ്രുവരി 26 – മധ്യസ്ഥ ചര്‍ച്ചയ്ക്ക് അനുകൂല നിലപാടുമായി സുപ്രീംകോടതി

2019 മാര്‍ച്ച് 8 – മധ്യസ്ഥ ചര്‍ച്ച നടത്താന്‍ സുപ്രിം കോടതി ഉത്തരവ്. മുന്‍ സുപ്രീംകോടതി ജസ്റ്റിസ് ഇബ്രാഹിം ഖലീഫുള്ളയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയെ നിയോഗിച്ചു. സമിതിയില്‍ ശ്രീ ശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചു എന്നിവര്‍ മറ്റ് അംഗങ്ങള്‍

2019 മെയ് 10 – മധ്യസ്ഥ ചര്‍ച്ചയ്ക്ക് സമയം നീട്ടി നല്‍കി സുപ്രീം കോടതി. ആഗസ്റ്റ് 15 വരെയാണ് സമിതിക്ക് സമയം നീട്ടി നല്‍കിയത്. മധ്യസ്ഥ ചര്‍ച്ചയില്‍ പുരോഗതി ഉണ്ടെന്നും സമയം നീട്ടി നല്‍കണം എന്നും ഇടക്കാല റിപ്പോര്‍ട്ടില്‍ മധ്യസ്ഥ സമിതി ആവശ്യപ്പെട്ടു

2019 ജൂലൈ 11 – മധ്യസ്ഥ ചര്‍ച്ചയുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മധ്യസ്ഥ സമിതിക്ക് സുപ്രീംകോടതി നിര്‍ദേശം. മധ്യസ്ഥ ചര്‍ച്ചകളില്‍ ഫലമില്ലെന്നും അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള അപ്പീലുകള്‍ ഉടന്‍ കേള്‍ക്കണമെന്നും ആവശ്യപ്പെട്ട് കക്ഷിയായ ഗോപാല്‍ സിംഗ് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതി ഉത്തരവ്

2019 ജൂലൈ 18 – അന്തിമവാദം ആരംഭിക്കാന്‍ സുപ്രീംകോടതി തീരുമാനം. ജൂലൈ 31വരെ മധ്യസ്ഥ ചര്‍ച്ചയാകാം. ചര്‍ച്ചയുടെ പുരോഗതി അറിയിച്ച് അന്തിമ റിപ്പോര്‍ട്ട് ഓഗസ്റ്റ് ഒന്നിന് നല്‍കാന്‍ മധ്യസ്ഥ സമിതിക്ക് നിര്‍ദേശം

2019 ആഗസ്റ്റ് 2 – മധ്യസ്ഥ സമിതി അന്തിമ റിപ്പോര്‍ട്ട് നല്‍കി. ചര്‍ച്ച പരാജയമെന്ന് സമിതി

2019 ആഗസ്റ്റ് 2 – അന്തിമ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി ഭരണ ഘടനാ ബെഞ്ചിന്റെ തീരുമാനം. ആഗസ്റ്റ് 6 മുതല്‍ കേസില്‍ വാദം ആരംഭിക്കും. ദൈനംദിന വാദം നടക്കും. മധ്യസ്ഥ സമിതി ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം

2019 ആഗസ്റ്റ് 6 – കേസില്‍ ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കാന്‍ ആരംഭിക്കുന്നു

2019 സെപ്റ്റംബര്‍ 16 – മധ്യസ്ഥ ചര്‍ച്ച പുനരാരംഭിക്കണം എന്ന് ആവശ്യപ്പെട്ട് സുന്നി വഖഫ് ബോര്‍ഡും നിര്‍വാണി അഖാഡയും രംഗത്ത്. ജസ്റ്റിസ് ഇബ്രാഹീം ഖലീഫുള്ള അധ്യക്ഷനായ മധ്യസ്ഥ സമിതിക്ക് കത്ത് നല്‍കി. കേസ് ഭരണ ഘടനാ ബഞ്ച് പരിഗണിക്കുന്നതിനിടയില്‍ ആണ് മധ്യസ്ഥ ചര്‍ച്ച പുനരാരംഭിക്കണം എന്ന ആവശ്യം

2019 സെപ്റ്റംബര്‍ 18 – മധ്യസ്ഥ ചര്‍ച്ചകള്‍ തുടരാമെന്ന് സുപ്രീംകോടതി. വാദം കേള്‍ക്കലിന് ഒപ്പം സമാന്തരമായി മധ്യസ്ഥ ചര്‍ച്ച നടത്താന്‍ ഭരണ ഘടനാ ബെഞ്ച് മധ്യസ്ഥ സമിതിക്ക് അനുമതി നല്‍കി. കേസില്‍ ഒക്ടോബര്‍ 18ഓടെ വാദം കേള്‍ക്കല്‍ പൂര്‍ത്തിയാകും എന്ന് കോടതി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയി വിരമിക്കും മുന്‍പ് വിധി ഉണ്ടാകുമെന്ന് ഉറപ്പാകുന്നു

2019 ഒക്ടോബര്‍ 16 – 40 ദിവസത്തെ വാദം പൂര്‍ത്തിയായി വിധി പറയാന്‍ മാറ്റി

ശരത് കെ ശശി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News