അയോധ്യ കേസിന്റെ വിധിയുടെ പശ്ചാത്തലത്തിൽ മുന്നറിപ്പുമായി കേരളാ പൊലീസ്. മതസ്പർധയും സാമുദായിക സംഘർഷങ്ങളും വളർത്തുന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ സന്ദേശങ്ങൾ തയ്യാറാക്കി പരത്തുന്നവർക്കെതിരെ പോലീസ് കർശന നടപടി സ്വീകരിക്കും.

ഇത്തരക്കാരെ അറസ്റ്റ് ചെയ്ത് ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി പ്രോസിക്യൂഷൻ നടപടി സ്വീകരിക്കും. മതസ്പർദ്ധ വളർത്തുന്ന സന്ദേശങ്ങൾ ഫോർവേഡ് ചെയ്യുന്നവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തുന്നതാണ്.

എല്ലാ സാമൂഹ്യ മാധ്യമങ്ങളിലെയും എല്ലാത്തരം അക്കൗണ്ടുകളും 24 മണിക്കൂറും കേരളാ പോലീസിന്റെ സൈബർ സെൽ, സൈബർഡോം, സൈബർ പോലീസ് സ്റ്റേഷനുകൾ എന്നിവയുടെനിരീക്ഷണത്തിലായിരിക്കും വെന്നും പോലീസ് ആസ്ഥാനം പുറത്തിറക്കിയ വാർത്താകുറിപ്പിൽ വ്യക്തമാക്കി.