നരേന്ദ്ര ധബോല്‍ക്കര്‍ അവാര്‍ഡ് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്

അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പൊരുതിയ സാമൂഹിക പ്രവര്‍ത്തകനും യുക്തിവാദിയുമായിരുന്ന ഡോ.നരേന്ദ്ര ധബോല്‍ക്കറിന്റെ പേരിലുള്ള ഈ വര്‍ഷത്തെ അവാര്‍ഡിന് കേരള ശാസ്ത്രസാഹിത്യ പരിഷത്തിനെ തെരഞ്ഞെടുത്തു.

മഹാരാഷ്ട്ര ഫൗണ്ടേഷനാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഒരു ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.  സമൂഹത്തില്‍ ശാസ്ത്ര ബോധവും യുക്തിചിന്തയും പടര്‍ത്താന്‍ പരിഷത്ത് നടത്തുന്ന ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് പുരസ്‌കാരം.

2020 ജനുവരി 12 ന് പൂനെയില്‍ നടക്കുന്ന ചടങ്ങില്‍ ശ്രീമതി അരുണ റോയ് പരിഷത്ത്ഭാ രവാഹികള്‍ക്ക് അവാര്‍ഡ് കൈമാറും. 2013 ആഗസ്റ്റിലാണ് നരേന്ദ്ര ധബോല്‍ക്കര്‍ നിഷ്ഠുരമായി കൊല ചെയ്യപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here