അയോധ്യാ വിധി: തര്‍ക്കഭൂമിക്ക് ഒന്നര കിലോമീറ്റര്‍ മുമ്പ് വരെ പ്രവേശനമില്ല; യുപിയിലും ജമ്മു കശ്മീരിലും നിരോധനാജ്ഞ

അയോധ്യ കേസില്‍ സുപ്രീംകോടതി ഇന്ന് അന്തിമവിധി പറയുന്നതിന്റെ പശ്ചാത്തലത്തില്‍ അയോധ്യയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സുരക്ഷക്കായി തര്‍ക്കഭൂമിയില്‍ മാത്രം 5000 സിആര്‍പിഎഫ് ജവാന്‍മാരെയാണ് നിയോഗിച്ചിട്ടുള്ളത്. തര്‍ക്കഭൂമിക്ക് ഒന്നര കിലോമീറ്റര്‍ മുന്‍പ് മുതല്‍ ആര്‍ക്കും പ്രവേശനമില്ല.

പ്രശ്‌നസാധ്യതകള്‍ കണക്കിലെടുത്ത് ജമ്മു കശ്മീരിലും ഉത്തര്‍പ്രദേശിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം അയോധ്യയില്‍ സുരക്ഷക്കായി ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് നിരീക്ഷണം നടത്തുന്നുണ്ട്. സുപ്രീംകോടതിയില്‍ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. സുപ്രീം കോടതിയിലേക്കുള്ള റോഡുകള്‍ അടച്ചിരിക്കുകയാണ്.

ഉത്തര്‍പ്രദേശില്‍ ഡിസംബര്‍ 10 വരെയാണ് നിരോധനാജ്ഞ. സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടൊപ്പം ദില്ലിയിലും മധ്യപ്രദേശിലും സ്‌കൂളുകള്‍ക്ക് അവധി ചിഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ദില്ലിയിലെ വസതിക്ക് മുന്നില്‍ പോലീസ് സുരക്ഷ വര്‍ധിപ്പിച്ചു. മാധ്യമപ്രവര്‍ത്തകരെ ഇപ്പോള്‍ സുപ്രീംകോടതിയില്‍ പ്രവേശിപ്പിച്ചു തുടങ്ങിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News