അയോധ്യാ വിധി: തര്‍ക്കസ്ഥലം മുസ്ലീങ്ങള്‍ക്കില്ല, പകരം ഭൂമി നല്‍കും; തര്‍ക്ക ഭൂമിയില്‍ ക്ഷേത്രം പണിയാം: സുപ്രീംകോടതി

വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ വിവാദമായ അയോധ്യ ഭൂമിതര്‍ക്ക കേസില്‍ വിധി പ്രഖ്യാപിച്ചു. തര്‍ക്കസ്ഥലം മുസ്ലിംങ്ങള്‍ക്കില്ല, പകരം ഭൂമി നല്‍കും. അഞ്ചേക്കര്‍ ഭൂമിയാണ് നല്‍കുക. തര്‍ക്ക ഭൂമിയില്‍ ഹിന്ദുക്കള്‍ക്ക് ക്ഷേത്രം പണിയാമെന്നും കോടതി വിധി.

ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കുപുറമേ ജസ്റ്റിസുമാരായ എസ് എ ബോബ്ഡെ, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ് എ നസീര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.അഞ്ചംഗ ബെഞ്ചിന്റെ വിധി ഏകകണ്ഠമായിരുന്നു.

ചരിത്രം പറഞ്ഞുകൊണ്ടായിരുന്നു വിധി. ഒരാളുടെ വിശ്വാസം മറ്റൊരാളുടെ വിശ്വാസത്തെ ബാധിക്കരുത്. ദൈവശാസ്ത്രമല്ല, ചരിത്രമാണ് കോടതിക്ക് ആധാരം. പള്ളി നിര്‍മിച്ചത് മറ്റൊരു നിര്‍മാണത്തിന്റെ മുകളില്‍. രാമജന്മഭൂമിക്ക് നിയമപരമായ വ്യക്തിത്വമില്ലെന്നും കോടതി.

നിര്‍മോഹി അഘാഡയ്ക്ക് ആചാര അവകാശമില്ല. ക്ഷേത്രം തകര്‍ക്കപ്പെട്ടു എന്നതില്‍ വ്യക്തതയില്ല. തര്‍ക്ക സ്ഥലത്തിന്റെ അകത്തളത്തില്‍ മുസ്ലിംങ്ങള്‍ നമാസ് നടത്തിയതിന് തെളിവുണ്ട്. പള്ളി തകര്‍ത്തത് അതിക്രമിച്ചു കയറിയാണ്. ഇത് നിയമവിരുദ്ധമാണ്. അലഹബാദ് കോടതി വിധി തെറ്റ്. തര്‍ക്ക സ്ഥലം വിഭജിക്കേണ്ട ആവശ്യമില്ല. പള്ളി നിര്‍മിക്കാന്‍ മുസ്ലിംങ്ങള്‍ക്ക് മറ്റൊരു സ്ഥലം നല്‍കും. തര്ക്കഭൂമി ഹിന്ദുക്കള്ക്ക് ക്ഷേത്രം പണിയാമെന്നും കോടതി വിധി പ്രസ്താവിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here