പുലര്‍ച്ചെ ഉണ്ടായ വാഹനാപകടത്തില്‍ നടനും മാധ്യമപ്രവര്‍ത്തകനുമായ ജോസ് തോമസ് മരിച്ചു

കിളിമാനൂരിന് സമീപം പുലര്‍ച്ചെ ഉണ്ടായ വാഹനാപകടത്തില്‍ നടനും നാടക, ചലച്ചിത്ര പ്രവര്‍ത്തനും മാധ്യമപ്രവര്‍ത്തകനുമായിരുന്ന ജോസ് തോമസ് (58) മരിച്ചു.

ഏഷ്യാനെറ്റ് ന്യൂസില്‍ ദീര്‍ഘകാലം മാധ്യമ പ്രവര്‍ത്തകനായിരുന്ന ജോസ് തോമസ് അന്‍പതിലേറെ സിനിമകളില്‍ അസോസിയേറ്റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഉണ്ണിക്കുട്ടന് ജോലി കിട്ടി, ദയ തുടങ്ങി നിരവധി സിനിമകളിലും ടെലിഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്.

കോട്ടയം കുടമാളൂര്‍ സ്വദേശിയായ ജോസ് തോമസ് നിരവധി നാടകങ്ങളും ടെലിവിഷന്‍ ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരങ്ങളും പലതവണ അദ്ദേഹത്തെ തേടിയെത്തി. സംസ്‌കാരം പിന്നീട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News