അയോധ്യ വിധിയെ സ്വാഗതം ചെയ്യുന്നെന്നും എന്നാല്‍ തൃപ്തരല്ലെന്നും സുന്നി വഖഫ് ബോര്‍ഡ്. വിധി പഠിച്ച ശേഷം പുനപരിശോധന നല്‍കുന്നത് തീരുമാനിക്കുമെന്നും സുന്നി വഖഫ് ബോര്‍ഡ്. രാം ഭക്തിയോ റഹിം ഭക്തിയോ അല്ല രാഷ്ട്രഭക്തിയാണ് വേണ്ടതെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു.

രാമക്ഷേത്ര നിര്മാണനത്തിന് അനുഭാപൂര്‍വ്വമായ നിലപാടെന്ന് കോണ്ഗ്രസ്. അതേ സമയം മസ്ജിദ് തകര്‍ത്തത് നിയമത്തെ അട്ടിമറിച്ചെന്ന് കോടതി തന്നെ പറയുമ്പോള്‍ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്ന് സിപിഐഎമ്മും പ്രതികരിച്ചു.

അയോദ്ധ്യയില്‍ ബാബറി മസ്ജിദ് ഇരുന്ന സ്ഥലത്തു ക്ഷേത്രം പണിയാമെന്ന വിധിയില്‍ തൃപ്തിയില്ലെന്നും വിധിപകര്‍പ്പ് പൂര്‍ണമായി പഠിച്ച ശേഷം പുനപരിശോധന ഹര്‍ജി നല്‍കുന്ന കാര്യത്തില്‍ തീരുമാണമെടുക്കുമെന്നുമാണ് സുന്നി വഖഫ് ബോര്‍ഡ് പ്രതികരിച്ചത്. അതോടൊപ്പം വിധിയെ സ്വാഗതം ചെയ്യുന്നെന്നും സുന്നി വഖഫ് ബോര്‍ഡ് വ്യക്തമാക്കി

വിധി മാനിക്കുന്നെന്നും റിവ്യൂ ഹര്‍ജി നല്‍കുമെന്നും മുസ്ലിം വ്യക്തിനിയമ ബോര്‍ഡും പ്രതികരിച്ചു. അതേ സമയം വിധിയെ സ്വാഗതം ചെയ്ത് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത് രംഗത്തെത്തി. ദശകങ്ങള്‍ നീണ്ട കേസിന് ഉചിതമായ പരിസമാപ്തി ഉണ്ടായി.വിധി ആരുടെയും ജയമോ പരാജയമോ അല്ല. സമൂഹത്തില്‍ സമാധാനം നിലനിര്ത്താനുള്ള എല്ലാവരുടെയും ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നെന്നും മോഹന്‍ ഭഗവത് വ്യക്തമാക്കി.

ഈ വിധി ആരുടെയും ജയമോ പരാജയമോ അല്ലെന്നും, രാം ഭക്തിയോ, റഹിം ഭക്തിയോ അല്ല രാഷ്ട്രഭക്തിയാണ് നാം ശക്തിപ്പെടുത്തേണ്ടത് എന്നാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. കോടതിവിധിയെ മാനിക്കുന്നുവെന്നും രാമക്ഷേത്ര നിര്‍മാണതിന് അനുഭാവപൂര്‍വ്വമായ നിലപാട് ആണ് ഉള്ളതെന്നും കോണ്ഗ്രസും വ്യക്തമാക്കി.

അതേ സമയം വിധി ഉപയോഗിച്ചുകൊണ്ട് ആരും അക്രമങ്ങള്‍ക്ക് മുതിരരുതെന്നും രാജ്യത്തെ ഐക്യം കാത്തുസൂക്ഷിക്കണമെന്നുമാണ് സിപിഐഎം ചൂണ്ടിക്കാട്ടിയത്. അതോടൊപ്പം ബാബറി മസ്ജിദ് തകര്‍ത്തത് നിയമത്തെ അട്ടിമറിച്ചുകൊണ്ടാണെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഈ സഹചര്യത്തില്‍ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു.