ബാബ്‌റി മസ്ജിദ് നിലനിന്ന ഭൂമിയില്‍ രാമക്ഷേത്രം പണിയാന്‍ സുപ്രീം കോടതി ഉത്തരവ്. അഞ്ചംഗ ഭരണഘടന ബഞ്ച് ഏക കണ്ഠമായാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനായി ട്രസ്റ്റ് രൂപികരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. തര്‍ക്കഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് ട്രസ്റ്റ് രൂപികരിച്ച് കൈമാറാനാണ് ഉത്തരവ്. ട്രസ്റ്റില്‍ നിര്‍മോഹി അഖാഢയുടെ പ്രതിനിധിയുണ്ടായിരിക്കണമെന്നും കോടതി പറഞ്ഞു. തര്‍ക്ക സ്ഥലത്തിന് പുറത്ത് അഞ്ചേക്കര്‍ ഭൂമി പള്ളി നല്‍കാന്‍ മുസ്ലീങ്ങള്‍ക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

ബാബ്‌റി മസ്ജിദ് പണിതത് മറ്റൊരു കെട്ടിടത്തിന്റെ അവശിഷ്ടത്തിന് പുറത്താണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എന്നാല്‍ ഇതിന്റെ മാത്രം അടിസ്ഥാനത്തില്‍ മാത്രം ഉടമസ്ഥാവകാശം നിര്‍ണയിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. അതൊരു ഹിന്ദു ക്ഷേത്രമായിരുന്നാല്‍ പോലും കോടതിയ്ക്ക് അതിന്റെ അടിസ്ഥാനത്തില്‍ മാത്രം ഉടമസ്ഥാവകാശം നല്‍കാന്‍ കഴിയില്ലെന്നും ഭരണഘടനാ ബഞ്ച് വ്യക്തമാക്കി.