അയോധ്യ കേസില്‍ സുപ്രീം കോടതിയുടെ വിധിയെ മാനിക്കുന്നുവെന്നും കൂടുതല്‍ പ്രതികരണങ്ങള്‍ വിധി പഠിച്ചശേഷം നടത്താമെന്നും മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. കോടതി വിധി എന്താണെങ്കിലും മാനിക്കുമെന്ന് മുസ്ലീം ലീഗ് നേരത്തെ വ്യക്തമാക്കിയതാണെന്നും തിങ്കളാഴ്ച ചേരുന്ന യോഗത്തില്‍ വിധി ചര്‍ച്ച ചെയ്തതിനുശേഷം പ്രതികരിക്കാമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

ജനങ്ങള്‍ സമാധാനവും ആത്മ സംയമനവും പാലിക്കണമെന്നും തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.ശിഹാബ് തങ്ങളോടൊപ്പം മുസ്ലീം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും മാധ്യമങ്ങളെ കണ്ടു. വിഷയത്തില്‍ ശിഹാബ് തങ്ങള്‍ നടത്തിയ അതേ പ്രതികരണമാണ് കുഞ്ഞാലികുട്ടിയും ആവര്‍ത്തിച്ചത്. തിങ്കളാഴ്ച ചേരുന്ന യോഗത്തിന് ശേഷം കൂടുതല്‍ പ്രതികരണങ്ങള്‍ നടത്താമെന്നും കുഞ്ഞാലികുട്ടി വ്യക്തമാക്കി .