ആര്‍ക്കും ഉടമസ്ഥാവകാശം നല്‍കാത്ത വിധി; നിര്‍മാണം നടത്താന്‍ അവകാശം സര്‍ക്കാര്‍ ട്രസ്റ്റിന്

അയോധ്യയിലെ തര്‍ക്കഭൂമിയില്‍ നിര്‍മാണം നടത്താനുള്ള അവകാശം സര്‍ക്കാര്‍ ട്രസ്റ്റിന്. തര്‍ക്കഭൂമിയില്‍ അവകാശം ഉന്നയിച്ച മൂന്ന് കക്ഷിക്കള്‍ക്കും ഉടമസ്ഥാവകാശം നല്‍കാതെയാണ് സുപ്രീം കോടതി വിധി പ്രസ്താവിച്ചത്. പകരം കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ട്രസ്റ്റ് രൂപീകരിച്ച് രാമക്ഷേത്രം നിര്‍മിക്കണം. സുന്നി വഖഫ് ബോര്‍ഡിന് അയോധ്യയില്‍ പ്രധാനപ്പെട്ട സ്ഥലത്ത് അഞ്ചേക്കര്‍ നല്‍കേണ്ട ചുമതലയും കേന്ദ്രസര്‍ക്കാരിനാണ്.

എല്ലാവരുടേയും വിശ്വാസവും ആരാധനയും അംഗീകരിക്കണമെന്നും കോടതിക്ക് തുല്യത കാണിക്കേണ്ടതുണ്ടെന്നും വിധിന്യായത്തിനിടെ ബെഞ്ച് വ്യക്തമാക്കി. അയോധ്യയില്‍ രാമന്‍ ജനിച്ചു എന്ന ഹിന്ദുക്കളുടെ വിശ്വാസത്തില്‍ യാതൊരു തര്‍ക്കവുമില്ലെന്നും തര്‍ക്കഭൂമി ആരുടേതെന്ന് തീരുമാനിക്കുന്നത് നിയമപരമായ വശങ്ങള്‍ കണക്കിലെടുത്തായിരിക്കുമെന്നും ദൈവശാസ്ത്രമല്ല ചരിത്ര വസ്തുതകളാണ് അടിസ്ഥാനമെന്നും കോടതി പറഞ്ഞു.തര്‍ക്കഭൂമിയുമായി ബന്ധപ്പെട്ട് പുരാവസ്തു വകുപ്പിന്റെ രേഖകള്‍ തള്ളിക്കളയാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News