ആറ്റിങ്ങൽ ആലംകോട്‌ കൊച്ചുവിളമൂട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച്‌ നാല്‌ പേർ തൽക്ഷണം മരിച്ചു.

നെയ്യാർ ഡാം ആശ്രമത്തിൽ പൂജകഴിഞ്ഞ്‌ കാറിൽ മടങ്ങുകയായിരുന്ന കായംകുളം പമ്പ ആശ്രമത്തിലെ സ്വാമി ഹരിഹരചൈതന്യ, രാജൻബാബു, അനുരാഗ് എന്നിവരാണ് പകൽ രണ്ടരയോടെ ഉണ്ടായ അപകടത്തിൽ മരിച്ചതെന്നാണ്‌ വിവരം.

ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. കായംകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കാർ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മൃതദേഹങ്ങൾ ചിറയിൽ കീഴ് സർക്കാർ ആശുപത്രിയിലക്ക് മാറ്റി.