അയോധ്യവിധിയുടെ പശ്ചാത്തലത്തിൽ രാജ്യമെമ്പാടുവും കനത്ത സുരക്ഷ തുടരുന്നു. ഇന്നലെ രാത്രിയോടെ 4000 അധിക സുരക്ഷ ഉദ്യോഗസ്‌ഥരെ അയോധ്യയിൽ വ്യനസിച്ചു. അയോദ്ധ്യ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിരോധനാജ്ഞയും തുടരുന്നു. അമിത്ഷായുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.സോഷ്യൽ മീഡിയയും കർശന നിരീക്ഷണത്തിലാണ്.

അയോദ്ധ്യ വിധിയുടെ പശ്ചാത്തലത്തിൽ അതീവ സുരക്ഷയാണ് രാജ്യത്തുടനീളം ഒരുക്കിയിട്ടുള്ളത്. അയോധ്യയിൽ ഇന്നലെ 4000 അധിക സുരക്ഷ സേനയെ കൂടി വ്യന്യാസിച്ചിട്ടുണ്ട്. 20 താത്കാലിൽ ജയിലുകളുമാണ് ഒരുക്കിയരിക്കുന്നത്. ഉത്തരപ്രദേശിന് പുറമെ മാറ്റ് സംസ്ഥാനങ്ങളിലും ശക്തമായ സുരക്ഷ തുടരുന്നു. ബംഗളൂരു, അലിഗഡ്, ഭോപാൽ, അജ്മീർ തുടങ്ങിയ സ്ഥലങ്ങളിൽ നിരോധനാജ്ഞ തുടരുകയാണ്. കശ്മീരിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിരോധനാജ്ഞ തുടരും.

ഇതിന് പുറമെ കശ്മീരിലും മാറ്റ് സ്ഥലങ്ങളിലും മൊബൈൽ സർവീസുകളും റദ്ദ് ചെയ്തിട്ടുണ്ട്. വിധി പറഞ്ഞ അഞ്ചാംഗ ഭരണഘടന ബെഞ്ചിലെ ജഡ്ജിമാർക്കും ശക്തമായ സുരക്ഷ ഒരുക്കിടയിട്ടുണ്ട്.ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ സുരക്ഷ ഇസഡ് കാറ്റഗറിയിൽ നിന്ന് ഇസഡ് പ്ലസ് കാറ്റഗറിയാക്കി.

അതോടൊപ്പം ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നതതലയോഗം വിളിച്ചുചേർത്തു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ആഭ്യന്തര സെക്രട്ടറി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാരെയും ഫോണിൽ ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയൊരുത്തി. ഇതിന് പുറമെ സോഷ്യൽ മീഡിയയും കര്ശനമായി നിരീക്ഷിക്കുന്നുണ്ട്.