ബിഎസ് 6 പതിപ്പമുമായി യമഹയുടെ ബൈക്കുകള്‍ വിപണിയിലേക്ക്

എഫ് സെഡ്, എഫ് സെഡ് -എസ് മോഡലുകളുടെ ബിഎസ്-VI പതിപ്പ് വിപണിയിലിറക്കി യമഹ. ഡാര്‍ക്ക്‌നൈറ്റ്‌, മെറ്റാലിക് ഗ്രേ എന്നീ പുതിയ കളർ ഓപ്ഷനുകളോടു കൂടിയാണ് പുതിയ വണ്ടികള്‍ വിപണിയിലെത്തുക. FZ FI-യുടെ വില 99,200 രൂപയിൽ നിന്നും FZ-S FI യുടെ വില 1,01,200 രൂപയിൽ നിന്നുമാണ് ആരംഭിക്കുന്നത്.

എഞ്ചിൻ സവിശേഷതകളിലും മാറ്റങ്ങലുണ്ട്. യമഹ FZ-യുടെ ബ്ലൂ കോർ കൺസെപ്റ്റ് അഡാപ്റ്റേഷനുകൾ 149 സിസി എയർ-കൂൾഡ് SOHC 2-വാൽവ് എഞ്ചിനിൽ 9.6: 1 എന്ന കംപ്രഷൻ അനുപാതത്തിലാണ് വർത്തിക്കുന്നത്.

ഇത് 7,250 rpm-ൽ പരമാവധി 12.4 bhp പവറും 5,500 rpm-ൽ 13.6 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ബിഎസ്-VI എഫ്സെഡ് എഫ്ഐ, എഫ് സെഡ് -എസ് എഫ്ഐ മോഡലുകളുടെ ഇരുവശത്തും ഡിസ്ക്ക് ബ്രേക്കുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News