മഹാരാഷ്ട്രയില്‍ പ്രതിസന്ധി തുടരുന്നു. സര്‍ക്കാര്‍ രൂപീകരിക്കാനാകുന്ന അവസാനദിവസവും ആരും സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചില്ല.
നിശ്ചിതസമയത്തിനുള്ളില്‍ ഗവര്‍ണര്‍ ക്ഷണിക്കുന്ന ഏറ്റവും വലിയ രണ്ടുകക്ഷികള്‍ക്ക് മാത്രമേ ഇനി സര്‍ക്കാര്‍ ഉണ്ടാക്കാന്‍ സാധിക്കുകയുള്ളു. ഏറ്റവും കൂടുതല്‍ എംഎല്‍എമാരുള്ള ബിജെപിയും തുടര്‍ന്ന് ശിവസേനയും പരാജയപ്പെട്ടാല്‍ സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തും.
പുതിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ശരദ് പവാര്‍ സോണിയ ഗാന്ധിയെ വീണ്ടും കാണും. ചൊവ്വാഴ്ച എന്‍സിപി എംഎല്‍എമാരുടെ യോഗം വിളിച്ചിട്ടുണ്ട്

Get real time update about this post categories directly on your device, subscribe now.