നിങ്ങളുടെ കൂര്‍ക്കം വലി മറ്റുള്ളവര്‍ക്ക് ശല്യമാകാറുണ്ടോ..! ഈ വിദ്യ പരീക്ഷിക്കൂ

കൂര്‍ക്കം വലി കൊണ്ട് നിങ്ങള്‍ മറ്റുള്ളവരെ ശല്യപ്പെടുത്താറുണ്ടോ. എങ്കില്‍ ഇനി ഈ വിദ്യ പരീക്ഷിക്കൂ. നിങ്ങള്‍ക്കും നിങ്ങളുടെ കൂര്‍ക്കം വലി കൊണ്ട് ശല്യം അനുഭവിക്കുന്നവര്‍ക്കും ഒരു പോലെ ആശ്വാസം കിട്ടും.

ആദ്യം എന്താണ് കൂര്‍ക്കം വലി എന്ന് മനസ്സിലാക്കാം.

ഉറങ്ങുമ്പോൾ ശ്വസനക്രിയയിൽ ഉണ്ടാകുന്ന തടസ്സം മൂലമാണ് കൂർക്കം വലി ഉണ്ടാകുന്നത്. വായുവിന് തടസ്സങ്ങളില്ലാതെ ശ്വാസകോശത്തിൽ പ്രവേശിക്കാൻ കഴിഞ്ഞാല്‍ കൂര്‍ക്കം വലി ഇല്ലാതാക്കാം. ഇനി കൂര്‍ക്കം വലി ഒ‍ഴിവാക്കാനുള്ള കാര്യങ്ങള്‍ എന്താണെന്ന് നോക്കാം.

ചിന്‍ സ്ട്രാപ്പ്

മൂക്കിലൂടെ ശ്വാസം എടുക്കുന്നതിനു പകരം ഉറക്കത്തിൽ വായിലൂടെ ശ്വാസം എടുക്കുമ്പോഴാണ് കൂർക്കം വലി ഉണ്ടാകുന്നത്.
ഇത് പരിഹരിക്കാനായി രൂപകൽപന ചെയ്ത ബെൽറ്റ് പോലെയുള്ള ഒരു വസ്തുവാണ് ചിൻ സ്ട്രാപ്പ്.

കീഴ്താടിയെയും നാക്കിനെയും തൊണ്ടയിലെ പേശികളെയും ശ്വസനത്തിൽ സഹായിക്കാൻ ചിൻ സ്ട്രാപ്പുകൾ പ്രത്യേക പങ്ക് വഹിക്കുന്നു. അമിതവണ്ണം കുറയ്ക്കുക, മദ്യപാനവും പുകവലിയും ഒ‍ഴിവാക്കുക തുടങ്ങിയവയും കൂര്‍ക്കം വലി കുറയ്ക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News