അയോധ്യ വിധി രാജ്യം സ്വീകരിച്ചത് ജനങ്ങൾ തമ്മിലുള്ള ഐക്യത്തിന്റെ തെളിവെന്ന് പ്രധാനമന്ത്രി

അയോധ്യ വിധി രാജ്യം പൂര്ണമനസ്സോടെ സ്വീകരിച്ചത് ജനങ്ങൾ തമ്മിലുള്ള ഐക്യത്തിന്റെ തെളിവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ഭരണഘടനയുടെ കൈപിടിച്ച് ഏറ്റവും വിഷമമേറിയ കാര്യങ്ങൾ വരെ തീർപ്പാക്കാൻ കഴിയുമെന്നും മോദി വ്യക്തമാക്കി.

രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് പ്രധാനമന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. കോടതിയുടെ ഇച്ഛാശക്തിയെയും നിശ്ചയദാർഢ്യത്തെയുമാണ് അയോധ്യ വിധി കാണിക്കുന്നതെന്നും അതിനാൽ തന്നെ ജഡ്ജിമാരും, നിയമവ്യവസ്ഥയുടെ ഭാഗമായവരും അഭിനന്ദനം അര്ഹിക്കുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here