മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോശിയാരി ബിജെപിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചു. സർക്കാർ രൂപീകരിക്കാനുള്ള അവസാന ദിവസമായതിനാലാണ് ഏറ്റവും വലിയ ഒറ്റകകക്ഷിയായ ബിജെപിയെ സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിച്ചത്.

288സീറ്റുകൾ ഉള്ള മഹരാഷ്ട്രയിൽ 105 സീറ്റുകൾ ആണ് ബിജെപിക്കുള്ളത്. തിങ്കളാഴ്ച രാത്രി 8 മണിക്ക് മുന്നേ ഭൂരിപക്ഷം തെളിയിക്കാനാണ് ഫെഡനാവിസിന് ഗവർണർ നിർദേശം നൽകിയിട്ടുള്ളത്.

ഭൂരിപക്ഷം തെളിയിക്കാൻ ബിജെപി പരാജയപ്പെട്ടാൽ ശിവസേനയെ സർക്കാർ ഉണ്ടാക്കാൻ ക്ഷണിക്കും. ശിവസേനക്കും സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞില്ലെങ്കിൽ സംസ്ഥാനത്‌ രാഷ്ട്രപതിഭരണം ഏർപ്പെടുത്തും.