ഛത്തീസ്ഗഡ് സ്വദേശിയായ മാവോയിസ്റ്റ് നേതാവ് പിടിയിൽ; പിടികൂടിയത് തമിഴ്നാട് പ്രത്യേക സേന

ഛത്തീസ്ഗഡ് സ്വദേശിയായ സിപിഐ മാവോയിസ്റ്റ് നേതാവ് ദീപക്കിനെ തമിഴ്നാട് പ്രത്യേക സേന പിടിക്കൂടി. അട്ടപ്പാടി ആനക്കട്ടിയിൽ നിന്നുമാണ് ദീപക്കിനെ പിടികൂടിയത്.

അട്ടപ്പാടി മഞ്ചിക്കണ്ടിയിൽ തണ്ടർ ബോൾട്ടുമായി ഏറ്റുമുട്ടിയ മാവോയിസ്റ്റ് സംഘത്തിലുണ്ടായിരുന്നുവെന്ന് പോലീസ് കരുതുന്ന ദീപക്കിനെയാണ് തമിഴ്നാട് പ്രത്യേക ദൗത്യസേന പിടികൂടിയത്. ആനക്കടുത്തുള്ള മൂല ഗംഗൽ വനമേഖലയിൽ തമിഴ്നാട് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് നടത്തിയ തിരച്ചിലിലാണ് ദീപക്ക് പിടിയിലായത്. 2016 ന് ശേഷം ഛത്തീസ്ഗഢിൽ നിന്ന് അട്ടപ്പാടിയിലെത്തിയ ദീപക് ഭവാനി ദളത്തിലെ പ്രധാനിയായി പ്രവർത്തിച്ച് വരികയാണെന്നാണ് പോലീസ് നൽകുന്ന വിവരം.

AK 47 തോക്കുൾപ്പടെ ഉപയോഗിയ്ക്കുന്നതിൽ വിദഗ്ധ പരിശീലനം പൂർത്തിയാക്കിയ ആളാണ് ദീപക്. നേരത്തെ ദീപക് പരിശീലനം നൽകുന്നതിന്റെ വീഡിയോ പൊലീസ് പുറത്തു വിട്ടിരുന്നു. മഞ്ചിക്കണ്ടിയിൽ നിന്നും കണ്ടെടുത്ത ലാപ് ടോപിൽ നിന്നുമാണ് ദൃശ്യങ്ങൾ ലഭിച്ചത്. ദീപകിനെതിരെ തമിഴ് നാട് – കേരള- കർണാടക സംസ്ഥാനങ്ങളിൽ നിരവധി കേസുകൾ ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News