‘ധമാക്ക’യിലെ ഗാനം കോപ്പിയെന്ന് ട്രോളന്മാര്‍; പ്രതികരവുമായി ഒമർ ലുലു

ഒമര്‍ ലുലു ചിത്രം ഒരു അഡാര്‍ ലൗവിലെ ‘മാണിക്യമലരായ പൂവി, ഫ്രീക്ക് പെണ്ണേ’ എന്ന ഗാനങ്ങള്‍ക്ക് സോഷ്യല്‍മീഡിയയില്‍ നിറയെ ട്രോള്‍ പൂരമായിരുന്നു. ഡിസൈക്ക് ക്യാംപയ്‌നെയും ട്രോളുകളെയും കടത്തിവെട്ടിയാണ് ആ ഗാനങ്ങള്‍ ഹിറ്റ് ലിസ്റ്റിലേക്ക് ഉയര്‍ന്നത്. ഇപ്പോഴിതാ ഒമറിന്റെ പുതിയ ചിത്രം ധമാക്കയിലെ “പൊട്ടി പൊട്ടി” എന്ന ഗാനത്തിനും ഡിസ്ലൈക്ക് ക്യാംപയ്‌നും ട്രോളുകളും നേരിടുകയാണ്.

ഗാനം റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചതെങ്കിലും ഇതിന് പിന്നാലെ ഗാനത്തെ ട്രോളന്മാരും ഏറ്റുപിടിച്ചു. ഗോപിസുന്ദര്‍ ഗാനം കോപ്പിയടിച്ചതാണെന്നാണ് ട്രോളന്മാരുടെ വാദം. സോഷ്യല്‍മീഡിയയില്‍ ട്രോള്‍ പൂരം അരങ്ങേറുന്നതിനൊപ്പം തന്നെ യൂട്യൂബില്‍ പാട്ടിനെതിരെ ഡിസ്ലൈക്ക് ക്യാംപയ്നുകളും ആരംഭിച്ചുകഴിഞ്ഞു.

എന്നാല്‍ പാട്ട് പുറത്തുവിടുന്നതിന് മുമ്പ് തന്നെ താന്‍ ഇത് അള്‍ജീരിയന്‍ ആര്‍ട്ടിസ്റ്റ് ഖലീദിന്റെ പ്രശസ്ത ഗാനം ദീദി ദീദിയുടെ റീമിക്സാണെന്ന് താന്‍ വ്യക്തമാക്കിയിരുന്നതായി ഒമര്‍ലുലു തിരിച്ചടിച്ചു. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയും ഒമര്‍ പ്രതികരണമറിയിച്ചിട്ടുണ്ട്. കോപ്പിയടിച്ചുവെന്ന് ആരോപിക്കുന്ന ഒരു ട്രോള്‍ പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് സംവിധായകന്റെ പ്രതികരണം.

പാട്ട് ഇഷ്ടപ്പെടുക, ഇഷ്ടപ്പെടാതിരിക്കുക എന്നത് നിങ്ങളുടെ ഇഷ്ടം പൊന്ന് അണ്ണന്‍മാരെ ദീദീ സോംഗിന്റെ Remix എന്ന് പറഞ്ഞ് തന്നെയാ ഇറക്കിയത് Title Credits ഒന്ന് നോക്കീട്ട് പോരെ trolls ഒമര്‍ കുറിച്ചു. അതേസമയം, പലഭാഷകളിലായി റീമിക്സ് ചെയ്തിട്ടുള്ള ഈ ഗാനം സുരേഷ് ഗോപി – ജയരാജ് ടീമിന്റെ സൂപ്പര്‍ ഹിറ്റ് ആക്ഷന്‍ ചിത്രമായ ‘ഹൈവേ’യിലും ഉള്‍പ്പെടുത്തിയിരുന്നു. തായ്‌ലൻഡ്‌, വിയറ്റ്നാം, പട്ടായ എന്നിവിടങ്ങളിലാണ്‌ ഈ ഗാനം ചിത്രീകരിച്ചിരിക്കുന്നത്. ഗോപി സുന്ദറാണ് ധമാക്കയുടെ സംഗീത സംവിധാനം.

നിക്കി ഗില്‍റാണിയാണ് ചിത്രത്തിലെ നായിക. മുകേഷ്, ഉര്‍വ്വശി, ശാലിന്‍, ഇന്നസെന്റ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, സൂരജ്, സാബുമോന്‍, നേഹ സക്സേന തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. മുന്‍പ് ഇറങ്ങിയ ഹാപ്പി ഹാപ്പി നമ്മള് ഹാപ്പി എന്ന ഗാനം യുട്യൂബില്‍ ശ്രദ്ധ നേടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News