വീണ്ടും പുതുമഴയായ് വന്നു നീ ; ആകാശഗംഗ 2 വിലെ ടൈറ്റിൽ ഗാനം കാണാം

‘പുതുമഴയായ് വന്നു നീ..’ മലയാളത്തിലെ ഹൊറർ സിനിമ എന്ന് പറയുമ്പോൾ തന്നെ മലയാളികളുടെ മനസ്സിൽ ഓടി എത്തുന്ന ഗാനമാണിത്. 1999ൽ വിനയൻ സംവിധാനം ചെയ്ത് ദിവ്യ ഉണ്ണിയും റിയാസും നായികാ നായകന്മാരായി അഭിനയിച്ച സൂപ്പർഹിറ്റ് ‘ആകാശഗംഗ’യിലെ ഏറെ ശ്രദ്ധിക്കപ്പെട്ട ഗാനം. ചിത്രത്തിന്റെ രണ്ടാം ഭാഗം ആകാശഗംഗ 2 തിയറ്ററുകളിൽ പ്രദർശന വിജയം നേടി മുന്നേറുകയാണ്. ചിത്രത്തിന്റെ ടൈറ്റിൽ ഗാനമായി ഈ ഗാനം വീണ്ടുമെത്തിയിരിക്കുകയാണ്.

ആദ്യഭാഗത്ത് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ദിവ്യ ഉണ്ണി, മുകേഷ്, സുകുമാരി, ജഗദീഷ്, ഇന്നസെന്റ്, ജഗതി ശ്രീകുമാർ, കലാഭവൻ മണി, കൊച്ചിൻ ഹനീഫ തുടങ്ങിയവരുടെ ചിത്രങ്ങളാണ് ടൈറ്റിൽ ഗാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗാനത്തിന്റെ ഗ്രാഫിക്സ് ചെയ്തിരിക്കുന്നത് സേതു ശിവനന്ദൻ, ആദർശ് ബാലചന്ദ്രൻ എന്നിവരാണ്.

എസ്.രമേഷൻ നായരുടെ വരികൾക്ക് ബേണി ഇഗ്നേഷ്യസ് ആണ് ഈണം പകർന്നത്. കെ. എസ് ചിത്ര ആലപിച്ചിരിക്കുന്നു. ആദ്യഭാഗം പുറത്തിറങ്ങി ഇരുപത് വർഷത്തിന് ശേഷം എത്തിയ ആകാശഗംഗ 2ല്‍ ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, ആരതി, ധർമ്മജൻ ബോൾഗാട്ടി, സലിം കുമാർ, റിയാസ്, രമ്യ കൃഷ്ണൻ, ഹരീഷ് പേരടി, ഇന്നസെന്റ്, ഹരീഷ് കണാരൻ, പ്രവീണ, ശരണ്യ ആനന്ദ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here