എം വി രാഘവന്റെ അഞ്ചാം ചരമ വാര്‍ഷികം ആചരിച്ചു

സിഎംപി ജനറല്‍ സെക്രട്ടറിയും മുന്‍ മന്ത്രിയുമായിരുന്ന എം വി രാഘവന്റെ അഞ്ചാം ചരമ വാര്‍ഷികം ആചരിച്ചു. എംവിആര്‍ സ്മാരക ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് കണ്ണൂരില്‍ അനുസ്മരണ പരിപാടികള്‍ നടന്നത്.

അരനൂറ്റാണ്ടിലധികം കേരള രാഷ്ടീയത്തില്‍ നിറഞ്ഞ് നിന്ന എംവിആറിന്റെ അഞ്ചാം ചരമ വാര്‍ഷികം വിപുലമായ പരിപാടികളോടെയാണ് ആചരിച്ചത്. പയ്യാമ്പലത്തെ എംവിആര്‍ സ്മൃതി മണ്ഡപത്തില്‍ കുടുംബാംഗങ്ങളും നേതാക്കളും പുഷ്പാര്‍ച്ചന നടത്തി. കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ ചേര്‍ന്ന അനുസ്മരണ പൊതുയോഗം സിപിഐഎം കേന്ദ്ര കമ്മറ്റി അംഗം എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

എംവിആര്‍ സ്മാരക പുരസ്‌കാരം സി പി ഐ എം നേതാവും ജമ്മു കശ്മീര്‍ നിയമസഭാംഗവുമായിരുന്ന മുഹമ്മദ് യൂസഫ് തരിഗാമിക്ക് സമര്‍പ്പിച്ചു. അനുസ്മരണ സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ പാട്യം രാജന്‍ അധ്യക്ഷനായി.

സി പി ഐ ദേശീയ സെക്രട്ടറി ബിനോയ് വിശ്വം, ജനതാദള്‍ എസ് നേതാവ് മാത്യു ടി തോമസ്, മുന്‍ മന്ത്രി കെ പി മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എം വി ആര്‍ സ്മാരക ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തിലായിരുന്നു കണ്ണൂരിലെ പരിപാടികള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here