രാജ്യത്ത് ഭീകരാക്രമണ സാധ്യതയെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍

അയോധ്യഭൂമി തര്‍ക്കക്കേസിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് ഭീകരാക്രമണ സാധ്യതയെന്ന് വിവിധ രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി.

ദില്ലിയിലും ഉത്തര്‍പ്രദേശിലും ഹിമാചല്‍പ്രദേശിലും ജെയ്ഷെ മുഹമദ് ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായാണ് മുന്നറിയിപ്പ്. മിലിട്ടറി ഇന്റലിജന്‍സും റോയും ഇന്റലിജന്‍സ് ബ്യൂറോയുമാണ് ഭീകരാക്രമണ മുന്നറിയിപ്പ് നല്‍കിയത്.

ഇതിനെത്തുടര്‍ന്ന് അയോധ്യയില്‍ 4000 സിആര്‍പിഎഫ് ഭടന്‍മാരെക്കൂടി അധികമായി വിന്യസിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here