കാണാതായ എഞ്ചിനിയറിംഗ് വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

കാണാതായ എഞ്ചിനിയറിംഗ് വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. സിവില്‍ എഞ്ചിനിയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റിലെ ബാത്ത് റൂമില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.

നെയ്യാറ്റിന്‍കര സ്വദേശി രതീഷ് കുമാറാണ് മരിച്ചത്. ഇയാള്‍ക്ക് കഞ്ചാവ് മാഫിയയുടെ ഭീഷണി ഉണ്ടായിരുന്നു. കഞ്ചാവ് മാഫിയയുമായി ബന്ധമുള്ളവര്‍ പലവട്ടം രതീഷിനെ മര്‍ദ്ദിച്ചിരുന്നു. രതീഷിനെ കാണാതായ വിവരം ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചിരുന്നു.

നെയ്യാറ്റിന്‍കരയില്‍ താമസിച്ചിരുന്ന രതീഷ് മുന്‍പ് കഞ്ചാവ് വില്പനക്കരെ കുറിച്ചു എക്‌സൈസിന് വിവരം നല്‍കിയിരുന്നു. ഇതാണ് പകയ്ക്ക് കാരണമെന്നും കരുതുന്നു.

മകന്റെ മരണത്തില്‍ സംശയമുണ്ടെന്ന് അമ്മ ഗിരിജ പൊലീസിനോട് പറഞ്ഞു. ആര്‍ഡിഒയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തണമെന്ന് അമ്മ ആവശ്യപ്പെട്ടു. ആര്‍ഡിഒ ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here