മനുഷ്യാവകാശ കമ്മീഷന്‍ മുന്‍ അംഗം അഡ്വ.കെ ഇ ഗംഗാധരന്‍ അന്തരിച്ചു

മനുഷ്യാവകാശകമീഷന്‍ മുന്‍ അംഗവും പ്രമുഖ അഭിഭാഷകനുമായ അഡ്വ. കെ ഇ ഗംഗാധരന്‍ (74) അന്തരിച്ചു. ധര്‍മടത്തെ വീട്ടില്‍ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. അഴീക്കോടന്‍ രാഘവന്റെയും മീനാക്ഷിടീച്ചറുടെയും മകളുടെ ഭര്‍ത്താവാണ്.

തലശേരി ജില്ലാകോടതിയില്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന കെ ഇ ഗംഗാധരന്‍ വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്ത് വന്നത്. കോടതിമാര്‍ച്ചുള്‍പ്പെടെ നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി. അടിയന്തരാവസ്ഥക്കാലത്ത് മിസ പ്രകാരം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചു. തലശേരി കലാപകാലത്ത് സമാധാനത്തിനായി രംഗത്തിറങ്ങിയവരില്‍ കെ ഇ ഗംഗാധരനുമുണ്ടായിരുന്നു.

നിരവധികേസുകളില്‍ സ്‌പെഷ്യല്‍പ്രോസിക്യുട്ടറായും പ്രവര്‍ത്തിച്ചു. സിപിഐ എം തലശേരി ടൗണ്‍ ലോക്കല്‍കമ്മിറ്റി അംഗം, ലോയേഴ്‌സ് യൂനിയന്‍ ജില്ല ഭാരവാഹി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

പരേതരായ അനന്തന്‍മാസ്റ്ററുടെയും മാധവിയുടെയും മകനാണ്. ഭാര്യ: സുധ അഴീക്കോടന്‍(സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവംഗം, റിട്ട. ലൈബ്രേറിയന്‍ കണ്ണൂര്‍ യൂനിവേഴ്‌സിറ്റി). മക്കള്‍: രാഗിത്ത്, നിലോഷ. മരുമകന്‍: വിശ്വജിത്ത്(കുവൈറ്റ്).

സിപിഐ എം ജില്ലാസെക്രട്ടറി എം വി ജയരാജന്‍, സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. എ എന്‍ ഷംസീര്‍ എംഎല്‍എ, അഡ്വ. പി ശശി, എം സി പവിത്രന്‍, കെ ശശിധരന്‍, നഗരസഭ ചെയര്‍മാന്‍ സി കെ രമേശന്‍, പി എം പ്രഭാകരന്‍,എന്‍ ആര്‍ ബാലന്‍ എന്നിവര്‍ അന്തിമോപചാരമര്‍പ്പിച്ചു. കെ ഇ ഗംഗാധരന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ അനുശോചിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News