റെക്കോർഡുകളുടെ നേട്ടവുമായി ഒരു കുടുംബം. തിരുവനന്തപുരം കണ്ണമ്മൂലയിലെ പി കെ കുമാറും കുടുംബവുമാണ് ഗിന്നസ് റെക്കോർഡിന്‍റേയും വേൾഡ് ബുക്ക്സ് ഓഫ് റെക്കോർഡിന്‍റെയും നേട്ടം കൈവരിച്ചത്. വ്യത്യസ്ഥമായ അവതരണങ്ങളിലായാണ് ഈ കുടംബം റെക്കോർഡുകളുടെ തോ‍ഴരായത്.

കളികളിൽ അൽപം കാര്യം കലർത്തിയാണ് കണ്ണമ്മൂലയിലെ കുമാറും കുടുംബവും റെക്കോർഡുകൾ തകർത്ത് മന്നേറിയത്. കുടംബനാഥനായ കുമാർ ഇപ്പോൾ ഗിന്നസ് കുമാറാണ്. കൂടാതെ വേൾഡ് ബുക്സ് ഒാഫ് റെക്കോർഡും. ഇൻക്രഡിബിൾ ബുക്ക്സ് ഒാഫ് റെക്കോർഡും ഹൈറേഞ്ച് ബുക്സ് ഒാഫ് റെക്കോർഡും ഇദ്ദേഹം കൈവരിച്ചിട്ടുണ്ട്.

ഇടത്തോട്ട് തിരിച്ചാൽ വലത്തോട്ടും വലത്തോട്ട് തിരിച്ചാൽ ഇടത്തോട്ടും തിരിയുന്ന ബേക്ക് വേഡ് ബ്രയിൻ സൈക്കിൾ മണിക്കൂറിൽ 7.98കിലോമീറ്റർ ചവിട്ടിയാണ് കുാമർ ഗിന്നസിൽ ഇടം നേടിയത്.1870ൽ ആദ്യമായി ഇംഗ്ലണ്ടിൽ പുറത്തിറങ്ങിയ പെന്നി ഫാർട്ടിംഗ് സൈക്കിൾ ചവിട്ടി ഇൻക്രഡിബിൾ ബുക്ക്സ് ഒാഫ് റെക്കോർഡിന്‍റെയും നേട്ടം കൈവരിച്ചു.

ക‍ഴിഞ്ഞില്ല കുമാറിന്‍റ വീട്ടു വിശേഷങ്ങൾ.നാലാം വയസിൽ ഇളയമകൾ ദേവിക പൊതുവേദിയിൽ കഥകളി അവതരിപ്പിച്ചും ,ഒരു കറക്ക് വിദ്യയിലൂടെ ഭാര്യ വിജയലക്ഷ്മിയും മൂത്ത മകൾ കാർത്തികയയും ഇൻക്രഡിബിൾ ബുക്ക്സ് ഒഫ് റെക്കോർഡും നേടി.ഒരു കൈ ഇടത്തോട്ടും ഒരു കൈ വലത്തോട്ടു കറക്കിയാണ് ഇവർ ഈ നേട്ടം കൈവരിച്ചത്.

ഹാൻ്ഡ് റൊട്ടേഷനിൽ കുമാറിന് ഹൈറേഞ്ച് ബുക്സ് ഒഫ് റെക്കോർഡും ലഭിച്ചിട്ടുണ്ട്.ഒരു മിനിറ്റിൽ കാർത്തിക 89തവണയും കുമാർ 226 തവണയുമാണ് കൈ കറക്കിയിട്ടുള്ളത്.എന്നാൽ ഇനി കുതിര സവാരിയിൽ പുതിയ റെക്കോർഡുകൾ സ്വന്തമാക്കാൻ ഒരുങ്ങുകയാണ് ഇദ്ദേഹം. കോയമ്പത്തൂരിലെ ബൈസൈക്കിൾ മേയറും, ഒരു സ്വകാര്യ ആശുപത്രിയിലെ ഉദ്യോഗസ്ഥനുമാണ് കുമാർ.