പിഎസ്‌സി പരീക്ഷാ നടത്തിപ്പിൽ കാലാനുസൃതമായ മാറ്റങ്ങൾ വേണമെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്.

നിലവിലെ പാറ്റേൺ ഉദ്യോഗാർത്ഥികൾക്ക് ക്രമക്കേട് നടത്താൻ അവസരം നൽകുന്നതാണെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ തച്ചങ്കരി പി എസ് സി ക്ക് കൈമാറിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

പരീക്ഷാ ഹാളിലെ സീറ്റിംഗ് പാറ്റേണിൽ മാറ്റം കൊണ്ടു വരണമെന്നും, ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് ഹാളിൽ നിരോധനം ഏർപ്പെടുത്തണമെന്നും റിപ്പോർട്ടിൽ നിർദ്ദേശമുണ്ട്.