ജീവനക്കാരുടെ സ്വയം വിരമിക്കല്‍ പ്രഖ്യാപിച്ച ബിഎസ്എന്‍എല്‍ മാനേജ്മെന്റ് ജീവനക്കാരെ ത്രിശങ്കുവിലാക്കി. വിരമിച്ചാല്‍ ലഭിക്കുന്ന ആനുകൂല്യം അറിയാന്‍ ബിഎസ്എന്‍എല്‍ വെബ്സൈറ്റ് പരിശോധിക്കുന്നത് കെണിയാകുന്നു.

തുക കണക്കാക്കുന്ന ജീവനക്കാര്‍ എച്ച്ആര്‍ നമ്പറും മൊബൈല്‍ നമ്പറും നല്‍കിയാല്‍ ലഭിക്കേണ്ട തുക അറിയാം. ഇങ്ങനെ അന്വേഷിച്ചവരെല്ലാം വിആര്‍എസിന് സന്നദ്ധരായി എന്നാണ് മാനേജ്മെന്റ് വാദം.

അപേക്ഷയുടെ മൂന്ന് പകര്‍പ്പ് ഒപ്പിട്ട് കണ്‍ട്രോളിങ് ഓഫീസര്‍ക്ക് നല്‍കിയാലേ സ്വയം വിരമിക്കല്‍ അപേക്ഷയായി സ്വീകരിക്കു. ഇങ്ങനെ കൊടുത്തവര്‍ കുറച്ചുപേര്‍ മാത്രം.

ഡിസംബര്‍ മൂന്നുവരെ മാത്രമാണ് അപേക്ഷിക്കാന്‍ സമയമെന്നും തുടര്‍ന്ന് പദ്ധതിയുണ്ടാകില്ലെന്നും ചേരാത്തവര്‍ 58 വയസില്‍ വിരമിക്കേണ്ടിവരുമെന്നും മാനേജ്‌മെന്റ് പറയുന്നു. 50 വയസിന് മുകളിലുള്ളവര്‍ക്കാണ് വിആര്‍എസ് പ്രഖ്യാപിച്ചത്.