പിഎസ് ശ്രീധരന്‍പിള്ള സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നു ബിജെപിയുടെ പുതിയ സംസ്ഥാന പ്രസിഡന്റിനെ നിശ്ചയിക്കാന്‍ സമവായ ചര്‍ച്ചകള്‍ക്കായി ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ് നാളെ എത്തും.

10.30നു ബിടിഎച്ച് ഹോട്ടലില്‍ വിവിധ വിഭാഗം നേതാക്കളുമായും പാര്‍ട്ടി കോര്‍ കമ്മിറ്റി അംഗങ്ങളുമായും അദ്ദേഹം ചര്‍ച്ച നടത്തും. ശ്രീധരന്‍പിള്ള ഗവര്‍ണറായി പോയതോടെ സംസ്ഥാനത്തെ ബിജെപി തലവിനില്ലാതെ മുന്നോട്ടുപോവുകയാണ്.

സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍ എന്നിവര്‍ക്കാണ് ഇപ്പോള്‍ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്കു മുന്‍തൂക്കം.അധികനാള്‍ ഇങ്ങനെ പോകാനാവില്ലെന്നതിനാല്‍ അധ്യക്ഷനെ വേഗത്തില്‍ കണ്ടെത്താനാണ് നീക്കം.