കെപിസിസി ജംബോ പട്ടിക: കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷം; താല്‍ക്കാലിക പട്ടിക പുറത്തിറക്കാന്‍ എഐസിസി; അതൃപി അറിയിച്ച് മുല്ലപ്പള്ളി

കെപിസിസി ഭാരവാഹി പ്രഖ്യാപനത്തില്‍ ജംബോ പട്ടികയെചൊല്ലി കോണ്‍ഗ്രസില്‍ തമ്മിലടി. ജംബോ പട്ടിക പുറത്തിറക്കുന്നതില്‍ മുല്ലപ്പള്ളി കടുത്ത അതൃപ്തി അറിയിച്ചു.

ഗ്രൂപ്പുകളുടെ കടുംപിടുത്തമാണ് ഭാരവാഹിപട്ടിക ജംബോ പട്ടികയാവാന്‍ കാരണം നേരത്തെ ജംബോ പട്ടികയ്‌ക്കെതിരെ കെ മുരളീധരന്‍ പരസ്യമായി രംഗത്തെത്തിയിരുന്നു.

30 ജനറല്‍ സെക്രട്ടറിമാരും അഞ്ച് വൈസ് പ്രസിഡണ്ടുമാരുമാണ് പരിഗണനയിലുള്ളത്. 126 പേരുടെ പട്ടികയാണ് നിലവില്‍ നല്‍കിയിരിക്കുന്നത്.

എതിര്‍പ്പ് പ്രകടിപ്പിച്ചവരെ അനുനയിപ്പിക്കാന്‍ കളിയാത്തതിനാല്‍ സെക്രട്ടറിമാരെ പ്രഖ്യാപിക്കാതെ ഭാഗികമായി പട്ടിക പുറത്തിറക്കാനാണ് എഐസിസി തീരുമാനം.

വര്‍ക്കിങ് പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറിമാര്‍, ഖജാന്‍ജി എന്നിവരെയായിരിക്കും പ്രഖ്യാപിക്കുക. ജംബോ പട്ടികയെന്ന ആക്ഷേപം ഒഴിവാക്കാനാണ് സെക്രട്ടറിമാരുടെ പ്രഖ്യാപനം വൈകിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here