കെഎസ്എഫ്ഇ യും കേരളത്തിലെ സഹകരണ സംഘങ്ങളും ലോകത്തിന് മുന്നിൽ ഉയർത്തിക്കാണിക്കാവുന്ന മികച്ച സാമ്പത്തിക മാതൃകകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

സ്വകാര്യവത്കരണത്തിന്റെ വക്താക്കൾക്ക് ഈ മാതൃകകൾ കണ്ട് പഠിക്കാൻ ഇങ്ങോട്ട് വരാമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ എസ് എഫ് ഇ യുടെ നവീകരിച്ച ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം തൃശൂരിൽ നിർവ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

രാജ്യമാകെ വൻ സാമ്പത്തിക മാന്ദ്യത്തിൽ അമരുമ്പോഴും മികച്ച പ്രവർത്തനമാണ് കെ എസ് എഫ് ഇ കാഴ്ച വക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ സഹകരണ സ്ഥാപനങ്ങളും കെ എസ് എഫ് ഇ യും ലോകത്തിന് മുന്നിൽ അവതരിപ്പിക്കാവുന്ന മികച്ച സാമ്പത്തിക മാതൃകകളാണ്. മുതലാളിത്തത്തിന്റെ വക്താക്കൾക്ക് ഇത് കണ്ടു പഠിക്കാൻ ഇങ്ങോട്ട് വരാമെന്നും മുഖ്യമന്ത്രി പറഞ്ഞു

ധനമന്ത്രി ഡോ തോമസ് ഐസക് , വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് കെ എസ് എഫ് ഇ ചെയർമാൻ പീലിപ്പോസ് തോമസ്, മാനേജിംഗ്‌ ഡയറക്ടർ എ പുരുഷോത്തമൻ , തുടങ്ങി ഒട്ടേറെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

നവീകരിച്ച ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചു. ഒരു വർഷം നീളുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്കും തുടക്കമായി.

കൈരളി ന്യൂസ്