ജംബോ കമ്മറ്റിയെ ചൊല്ലി തർക്കം രൂക്ഷം; പട്ടിക ഘട്ടം ഘട്ടിമായി പ്രഖ്യാപിക്കാൻ ഹൈക്കമാൻഡ് തീരുമാനം

ജംബോ കമ്മറ്റിയെ ചൊല്ലി തർക്കം രൂക്ഷമാകുന്നതോടെ ഘട്ടം ഘട്ടിമായി പട്ടിക പ്രഖ്യാപിക്കാൻ ഹൈക്കമാൻഡ് തീരുമാനം. ആളുകളെ കുറക്കണമെന്ന് ആവശ്യപ്പെട്ട് മുള്ളപ്പള്ളി രാമചന്ദ്രൻ ദില്ലിയിൽ നടത്തിയ ചർച്ചകളും പരാജയപ്പെട്ടു.വർക്കിംഗ് പ്രസിഡന്റ്, ജനറൽ സെക്രട്ടറിമാർ, ട്രഷറർ എന്നിവരെയാണ് ആദ്യം പ്രഖ്യാപിക്കുക. അതേ സമയം ജംബോക്കമ്മറ്റിക്ക് എതിരായ മുള്ളപ്പള്ളിയുടെ അതൃപത്തിയെ തുടർന്ന് സെക്രട്ടറിമാരുടെ പട്ടിക ഉടൻ പ്രഖ്യാപിക്കില്ല.

ദില്ലിയിൽ കഴിഞ്ഞ രണ്ട് റിവസങ്ങളിലായി നടന്ന ചർച്ചകളിലും ജംബോ കമ്മറ്റിക്ക് എതിരായ തർക്കം പരിഹരിച് പട്ടികയിൽ അന്തിമ തീരുമാനം എടുക്കാൻ സാധിക്കത്തോടെയാണ് രണ്ട് ഘട്ടങ്ങളിലായി പട്ടിക പ്രഖ്യാപിക്കാൻ തീരുമാനിച്ചത്. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും ഇന്നലെ ദില്ലിയിലെത്തി സോണിയ ഗാന്ധിയെ കണ്ട് പട്ടിക സമർപ്പിച്ചിരുന്നു. 100ഓളം പേരാണ് പട്ടികയിൽ ഉള്ളത്.

സോണിയ ഗാന്ധി, കെസി വേണുഗോപാൽ, മുകുൾ വാസ്നിക് എന്നിവരുമായി ചർച്ച നടത്തിയെങ്കിലും ആളുകളുടെ എണ്ണം കുറക്കക്കുന്നതിൽ തീരുമാനമാകാഞ്ഞതോടെ ജംബോകമ്മറ്റി എന്ന ആക്ഷേപം പരിഹരിക്കാനായിട്ടാണ് ഗാഹ്ട്യം ഘട്ടമായുള്ള പ്രഖ്യാപനം.

5 വർക്കിംഗ് പ്രസിഡന്റ്മാർ, 30 ജനറൽ സെക്രട്ടറിമാർ,ട്രഷറർ എന്നിവരെ ആദ്യം പ്രഖ്യാപിക്കുക.ജംബോ പട്ടികക്ക് ഏതിരെ തുടക്കം മുതൽ തെന്നെ മുള്ളപ്പള്ളിക്ക് എതിർപ്പ് ഉണ്ടെങ്കിലും ഗ്രൂപ്പുകളുടെ സമാർദ്ദം കാരണം അംഗീകരിക്കേണ്ടിവന്നു. ഇതിൽ കടുത്ത അതൃപ്തിയും മുള്ളപ്പള്ളിക്ക് ഉണ്ട്. ഇതോടെ മുള്ളപ്പള്ളിയുടെ അതൃപ്തിയാണ് ഘട്ടം ഘട്ടമായി പട്ടിക പ്രഖ്യാപിക്കാൻ ധാരണയിലെത്തിയതും.മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ന് രാവിലെയും മുകുൾ വാസ്നിമാകുമായി സ്‌ഹർച്ച നടത്തിയെന്നാണ് റിപ്പോർട്ട്. അതോടൊപ്പം കെ സുധാകരൻ, വിഎം സുധീരൻ തുടങ്ങിയവർ സ്വന്തം നിലക്ക് ഹൈക്കമാന്റിന് പട്ടിക കൈമാറുകയും ചെയ്തിട്ടുണ്ട്.

അവരെ കൂടി ഉൾപ്പെടുത്തിക്കഴിഞ്ഞാൽ 130ഓളം പേർ പട്ടികയിൽ എത്താം. എന്നാൽ ജംബോ പട്ടികയാണ് പ്രഖ്യാപികുന്നതെങ്കിൽ എ , ഐ ഗ്രൂപ്പുകൾ പരസ്യമായി പോരിലേക്ക് നീങ്ങും. നിലവിൽ 3 വർക്കിങ് പ്രസിഡണ്ട്മാരാണ് കെപിസിക്ക് ഉള്ളത്. വൈസ് പ്രസിഡന്റ്മാരും പുതിയ പട്ടികയിൽ ഉണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News