കോണ്ഗ്രസിനോടുള്ള നിലപാട് മാറ്റി ശിവസേന; കോണ്ഗ്രസ് മഹാരാഷ്ട്രയ്ക്ക് ശത്രുവല്ലെന്ന് സഞ്ജയ് റാവത്ത്

കോണ്ഗ്രസിനോടുള്ള നിലപാട് മാറ്റി ശിവസേന. കോണ്ഗ്രസ് മഹാരാഷ്ട്രയ്ക്ക് ശത്രുവല്ലെന്നും,സ്ഥിരതയുള്ള സർക്കാർ രൂപീകരിക്കാൻ കോണ്ഗ്രസ് മുന്നോട്ട് വന്നാൽ സ്വാഗതം ചെയ്യുമെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത്. അതോടൊപ്പം രാഷ്ട്രീയം ബിജെപിക്ക് കച്ചവടമെന്നും ശിവസേന വിമർശിച്ചു. സർക്കാരുണ്ടാക്കാൻ ബിജെപിക്ക് ഭൂരിപക്ഷം തെളിയിക്കാനുള്ള സമയം നാളെ അവസാനിക്കാനിരിക്കെയാണ് കോണ്ഗ്രസിനോടുള്ള ശിവസേന നിലപാട് മാറ്റം.

ഭൂപരിപക്ഷം തെളിയിക്കാൻ ബിജെപിക്കുള്ള സമയം നാളെ അവസാനിക്കാനിരിക്കെയാണ് ശിവസേന അവരുടെ നയം വ്യക്തമാക്കിയത്. സോണിയ ഗാന്ധി നയിക്കുന്ന കോണ്ഗ്രസ് മഹരാഷ്ട്രയിടെ ശത്രുവല്ലെന്നും സംസ്ഥാനത്ത് സ്ഥിരതയുള്ള സർക്കാർ രൂപീകരിക്കാൻ കോണ്ഗ്രസ് മുന്നോട്ട് വന്നാൽ അജിന് സ്വാഗതം ചെയ്യുമെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് വ്യക്തമാക്കി.

അതോടൊപ്പം തെരഞ്ഞെടുപ്പ് കഴിഞ്ഞതിനാൽ തന്നെ പ്രചാരണ സമയത്തു പറഞ്ഞ കാര്യങ്ങൾ പ്രസക്തമല്ലെന്നുമാണ് എൻസിപിയുമായുള്ള ബന്ധം സംബന്ധിച്ചുള്ള സഞ്ജയ് രവത്തിന്റെ പ്രതികരണം.

അതോടൊപ്പം ആർക്കും സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞില്ലെങ്കിൽ ശിവസേന അവരുടെ തന്ത്രം പ്രഖ്യാപിക്കും. രാഷ്ട്രീയം ബിജെപിയെപോലെ ശിവസേനക്ക് കച്ചവടമല്ലെന്നും റാവത്ത് വ്യക്തമാക്കി. അതിനിടയിൽ ഭൂരിപക്ഷം തെളിയിക്കാനുള്ള സമയം നാളെ അവസാനിരിക്കെ ബിജെപിയും തിരക്കിട്ട ചർച്ചകൾ നടത്തുന്നു.

105 സീറ്റുകൾ നേടിയ ബിജെപി സ്വതന്ത്ര എംഎൽമാരുടെ അടക്കം 120 പേരുടെ പിന്തുണക്കാൻ ഇപ്പോൾ ഉറപ്പിച്ചിട്ടുള്ളത്. സർക്കാർ രൂപീകരിക്കാൻ 25 പേരുടെ കൂടി പിന്തുണയാണ് ബിജെപിക്ക് ഇനി വേണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here