മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാനാവില്ല; ശിവസേനക്ക് ആശംസകൾ നേർന്ന് ബിജെപി

മുംബൈ – മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ ബിജെപി ശിവസേന സഖ്യത്തിന് അനുകൂലമായി ജനങ്ങൾ വിധിയെഴുതിയതാണെന്നും എന്നാൽ ഉദ്ദവ് താക്കറെ നയിക്കുന്ന ശിവസേന തിരഞ്ഞെടുപ്പിന് ശേഷം മലക്കം മറിഞ്ഞതാണ് സർക്കാർ രൂപീകരിക്കാൻ തടസ്സമായിരിക്കുന്നതെന്നും ബിജെപി പ്രസിഡന്റ് ചന്ദ്രകാന്ത് പാട്ടീൽ പറഞ്ഞു.

മഹാരാഷ്ട്രയിൽ ശിവസേനയുടെ പിന്തുണയില്ലാത്തതിനാൽ ഭാരതീയ ജനതാ പാർട്ടിക്ക് സർക്കാർ രൂപീകരിക്കാൻ കഴിയില്ലെന്നും പാർട്ടി പ്രസിഡണ്ട് മഹാരാഷ്ട്ര ഗവർണറെ അറിയിച്ചു.

ജനങ്ങൾ തിരഞ്ഞെടുത്ത സഖ്യത്തിന് വിപരീതമായ നിലപാടാണ് ശിവസേന കൈക്കൊണ്ടതെന്നും ചന്ദ്രകാന്ത് പാട്ടീൽ പറഞ്ഞു. കോൺഗ്രസിന്റെയും എൻസിപിയുടെയും പിന്തുണയോടെ സർക്കാർ രൂപീകരിക്കാൻ ശ്രമിക്കുന്ന ശിവസേനയ്ക്ക് ഭാവുകങ്ങൾ നേരാനും ബിജെപി സംസ്ഥാന പ്രസിഡന്റ് മറന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News