വീട്ടമ്മയുടെ ഫോട്ടൊ എടുത്തതിനെ ചോദ്യം ചെയ്തതിന് വീടു കയറി ആക്രമിച്ചു.വീട്ടമ്മക്കും ഭർത്താവിനും ഇവരുടെ മകൾക്കും പരിക്കേറ്റു.കുണ്ടറ പോലീസ് അയൽവാസിക്കെതിരെ കേസെടുത്തെങ്കിലും പ്രതിയെ പിടികൂടാനായിട്ടില്ല.

കൊല്ലം പടപ്പക്കര സ്വദേശിയും എൻസിപി സംസ്ഥാന കമ്മിറ്റിയംഗവുമായ ബെനഡിക്ട് ഭാര്യ ഡോളി മകൾ ബിൻസി എന്നിവരെയാണ് ആക്രമിച്ച് പരിക്കേൽപ്പിച്ചത്.കഴിഞ്ഞ 7 ന് പടപ്പക്കര സ്വദേശി മധു മാരകായുധങ്ങളാൽ ആക്രമിക്കുകയായിരുന്നു എന്നാണ് മൊഴി.

ഡോളി വീട്ടുമുറ്റത്തു നിൽക്കുമ്പോൾ മധു ഡോളിയുടെ ഫോട്ടോ മൊബൈൽ ഫോണിൽ പകർത്തുകയും അതിനെ ചോദ്യം ചെയ്ത ഡോളിയെ അയൽവാസിയായ മധു കമ്പിവടിക്കു അടിക്കുകയായിരുനാന്നു. ഡോളിയുടെ നിലവിളി കേട്ടു വന്ന ബെനഡിക്ടിനെയും മധു കമ്പിവടികൊണ്ട് തലക്കും ശരീരത്തിലും മാരകമായി അടിച്ചു പരിക്കേൽപ്പിച്ചു.രക്ഷിതാക്കളെ രക്ഷിക്കാൻ ശ്രമിച്ച മകൾ ബിൻസിയെയും മുതുകിനു അടിക്കുകയും നിലത്തിട്ടു ചവിട്ടുകയും ചെയ്തു.

ഗുരുതരമായ പരിക്കേറ്റ മൂന്നംഗ കുടുമ്പം കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സതേടി. ഒളിവിൽ പോയ പ്രതിക്കായി പോലീസ് തെരച്ചിൽ ഊർജിതമാക്കി.പ്രതിയുമായി ബന്ധമുള്ളവരുടെ ഫോൺകോളുകൾ പോലീസ് നിരീക്ഷിച്ചു വരുന്നു.പ്രതി അയൽ സംസ്ഥാനത്തേക്ക് കടന്നിരിക്കാമെന്ന് പോലീസ് പറഞ്ഞു.കുണ്ടറ പോലീസ് പ്രതിക്കെതിരെ വധ ശ്രമത്തിനു കേസെടുത്തു.