മലപ്പുറം: ചങ്ങരംകുളം മേഖലയിൽ എഴുത്ത് ലോട്ടറി സജീവമാകുന്നു. കഴിഞ്ഞ ദിവസം പിടാവന്നൂർ
മൂന്നക്ക എഴുത്ത് ലോട്ടറി വില്‍പന നടത്തി വന്ന പിടാവനൂര്‍ സ്വദേശി ചങ്ങരംകുളം പോലീസിന്റെ പിടിയിലായി.മൂക്കുതല പിടാവനൂര്‍ സ്വദേശിയും പൊന്നാനി കൊല്ലന്‍പടിയില്‍ താമസക്കാരനുമായ മണ്ടുമ്പാല്‍ റജി മാത്യു(45)നെയാണ് ചങ്ങരംകുളം എസ്ഐ മനോജ്കുമാര്‍ പിടികൂടിയത്.

ചങ്ങരംകുളം ടൗണില്‍ എഴുത്ത് ലോട്ടറി വില്‍പന നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ചങ്ങരംകുളം പോലീസ് നടത്തിയ അന്യേഷണത്തിലാണ് ചങ്ങരംകുളം ബസ്റ്റാന്റില്‍ നിന്നും പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. കേരള ലോട്ടറിയുടെ അവസാനത്തെ മൂന്നക്ക നമ്പര്‍ എഴുതി 100 രൂപക്ക് വില്‍പന നടത്തി നമ്പറില്‍ സമ്മാനം അടിച്ചാല്‍ 40000 രൂപ വരെ നല്‍കുന്ന രീതിയിലാണ് ഈയാളുടെ എഴുത്ത് ലോട്ടറി.

ഇയാളില്‍ നിന്ന് 10000 രൂപയും പോലീസ് പിടിച്ചെടുത്തു.കൂടുതല്‍ അന്യേഷണം നടത്തി വരികയാണെന്ന് എസ്ഐ പറഞ്ഞു.പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജറാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.