ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ആദ്യ പാദത്തില്‍ 2800 പോലീസുകാരെ വിന്യസിക്കുമെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ജി. ജയദേവ് പറഞ്ഞു.

സന്നിധാനം, പമ്പ, നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളില്‍ സുരക്ഷയ്ക്കും തീര്‍ഥാടകര്‍ക്ക് സഹായം നല്‍കുന്നതിനുമായാണ് പോലീസുകാരെ വിന്യസിക്കുക. കടകള്‍ക്കും ഹോട്ടലുകള്‍ക്കും പിന്നില്‍ ഗ്യാസ് സിലിണ്ടറുകള്‍ കൂട്ടിയിടുന്നത് ഒഴിവാക്കണം.

ശബരിമലയെ ശുചിയായി സൂക്ഷിക്കുന്നതിന് പുണ്യം പൂങ്കാവനം പദ്ധതി ഇത്തവണയും വിപുലമായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.