മുഖ്യമന്ത്രിയായി മമ്മൂട്ടിയെത്തുന്നു; ‘വണ്‍’ സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

കേരള മുഖ്യമന്ത്രിയായി മമ്മൂട്ടി വേഷമിടുന്ന ‘വണ്‍’ എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മമ്മൂട്ടി തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജ് വഴി പോസ്റ്റര്‍ പുറത്തുവിട്ടത്. ബോബി സഞ്ജയ് തിരക്കഥയൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ചിറകൊടിഞ്ഞ കിനാവുകള്‍ ഒരുക്കിയ സന്തോഷ് വിശ്വനാഥാണ്.

കടയ്‌‌ക്കല്‍ ചന്ദ്രനെന്നാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. കഴിഞ്ഞ വര്‍ഷം യാത്ര എന്ന ചിത്രത്തില്‍ ആന്ധ്ര മുഖ്യമന്ത്രിയായിരുന്ന വൈഎസ് രാജശേഖര റെഡ്ഡിയായി മമ്മൂട്ടി വേഷമിട്ടിരുന്നു.

ജോജു ജോര്‍ജ്, മുരളി ഗോപി, സുദേവ് നായര്‍, ഗായത്രി അരുണ്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നടന്‍ കൃഷ്ണ കുമാറിന്റെ മകളായ ഇഷാനി കൃഷ്ണയും ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുന്നുണ്ട്. ഇച്ചായിസ് പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ആര്‍. വൈദി സോമസുന്ദരമാണ്, സംഗീതം ഗോപി സുന്ദര്‍.

ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കവെ മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ കഴിഞ്ഞ ദിവസം മമ്മൂട്ടിയെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയായിരുന്നു കൂടിക്കാഴ്ച്ച.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here