ശിവസേന എംപി അരവിന്ദ് സാവന്ത് കേന്ദ്രമന്ത്രിപദം രാജിവെച്ചു. മഹാര്ഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി എന്‍സിപിയുടെ ഉപാധി അംഗീകരിച്ചാണ് രാജി.

കേന്ദ്ര മന്ത്രി സഭയിലെ ഏക ശിവസേന അംഗമാണ് അരവിന്ദ് സാവന്ത്. രാജിയിലൂടെ ബിജെപിയുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചിരിക്കുകയാണ് ശിവസേന.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ പിന്തുണ തേടിയെത്തിയ ശിവസേന നേതാക്കളോട് എന്‍സിപി മുന്നോട്ടുവെച്ച നിബന്ധന കേന്ദ്രസര്‍ക്കാരുമായും, ബിജെപിയുമായുമുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കണമെന്നും, ദേശീയ ജനാധിപത്യ സഖ്യത്തില്‍ നിന്നും പുറത്തുവരണമെന്നുമായിരുന്നു.

കേന്ദ്രമന്ത്രി അരവിന്ദ് സാവന്ത് രാജിവെക്കണമെന്നും എന്‍സിപി ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് സാവന്തിന്റെ രാജി.