ടി എന്‍ ശേഷന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

ടിഎന്‍ ശേഷന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രക്രിയ സ്വതന്ത്രവും നീതിപൂര്‍വകവുമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച വ്യക്തിയായിരുന്നു ടിഎന്‍ ശേഷനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂര്‍വകവും ആകണമെന്നും അതില്‍ ബാഹ്യ ഇടപെടലുകള്‍ ഉണ്ടാകാന്‍ പാടില്ല എന്നുമുള്ള നിലപാട് അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് കമീഷന്റെ സ്വതന്ത്രമായ ഭരണഘടനാ പദവിയും അധികാരങ്ങളും പ്രയോഗത്തിലൂടെ അദ്ദേഹം സ്ഥാപിച്ചെടുത്തു.

കമ്മീഷന്റെ അധികാരത്തില്‍ കടന്നു കയറാനും പ്രവര്‍ത്തനത്തെ സ്വാധീനിക്കാനും കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചപ്പോഴൊക്കെ അദ്ദേഹം നിര്‍ഭയമായി ചെറുത്തു നിന്നു. കമ്മീഷന്റെ ഉത്തരവാദിത്തം നിര്‍വഹിക്കുന്നവര്‍ക്ക് ടി.എന്‍ ശേഷന്‍ മാതൃകയാണെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News