എട്ടു വയസുകാരന് സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാന്‍ കരുത്തായി ഇളയ ദളപതി വിജയ്‌യുടെ ചിത്രങ്ങള്‍

ജന്മനാ ചലനശേഷിയില്ലാത്ത എട്ടു വയസുകാരന് സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാന്‍ കരുത്താകുന്നത് തമിഴ് നടന്‍ വിജയ് യുടെ ചിത്രങ്ങള്‍. തൊടുപുഴ ആയുര്‍വേദാശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന തേനി സ്വദേശിയായ ബാലന്‍ ചലനശേഷി വീണ്ടെത്തു തുടങ്ങിയത് വിജയ്‌യുടെ ചിത്രങ്ങള്‍ കണ്ടു തുടങ്ങിയതിനു ശേഷമെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.

ഇളയ ദളപതി വിജയ് എന്ന് കേട്ടാല്‍ സെബാസ്റ്റ്യന്റെ മുഖത്ത് പുഞ്ചിരി വിടരും. ജന്മനാ ചലന ശേഷിയും സംസാര ശേഷിയുമില്ലാത്ത ഇവന്‍ ഇപ്പോള്‍ ജീവിതത്തിലേക്ക് നടന്ന് കയറുകയാണ്. തൊടുപുഴ ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ ചികില്‍സക്കൊപ്പം തമിഴ് താരം വിജയിയുടെ പഞ്ച് ഡയലോഗുകളും ഹിറ്റ് പാട്ടുകളും ഇവന്റെ ചികില്‍സയുടെ ഭാഗമാണ്. പ

ഞ്ചകര്‍മ വിദഗ്ധന്‍ ഡോ. സതീഷ് വാര്യരുടെ നേതൃത്വത്തിലുള്ള ചികില്‍സയില്‍ വലിയ പുരോഗതിയാണ് സെബാസ്റ്റിയനുണ്ടായത്. അല്‍പാല്‍പം നടക്കാനും സംസാരിക്കാനും തുടങ്ങി. വിജയിയെ കാണണമെന്ന വലിയ ആഗ്രഹമാണ് സെബാസ്റ്റ്യന്. ഈ കുരുന്നിനെ സാധാരണ നിലയിലെത്തിക്കാന്‍ സുമനസുകളുടെ സഹായം തേടുകയാണ് മേസ്തിരിപ്പണിക്കാരനായ ജയകുമാറും ഭാര്യ ഭാനുവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here