സിവില്‍ പോലിസ് ഓഫീസര്‍ പരീക്ഷാതട്ടിപ്പില്‍ ഒരു കേസുകൂടി രജിസ്റ്റര്‍ ചെയ്തു

സിവില്‍ പോലിസ് ഓഫീസര്‍മാരുടെ പിഎസ്‌സി പരീക്ഷയില്‍ കൃത്രിമം കാട്ടിയ മൂന്ന് പേര്‍ക്ക് ഉത്തരം അയച്ച് കൊടുത്ത എസ്എപി ക്യാമ്പിലെ  ഗോകുല്‍ വിഎം എന്ന പോലിസുകാരനെതിരെ ഒരു കേസുകൂടി ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തു. ഇയാളെ കൂടാതെ രതീഷ് ടി എസ്, എബിന്‍ പ്രസാദ്, ലാലു രാജ് എന്നിവര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു.

യൂണിവേഴ്‌സിറ്റി കോളേജ് ക്യാമ്പസില്‍ പരീക്ഷ നടക്കുന്ന സമയത്തും ഉത്തരം നല്‍ക്കുന്ന സമയത്തും പേരൂര്‍ക്കട ക്യാമ്പിലെ ഓഫീസില്‍ ജോലിയിലാണെന്ന് കൃത്രിമ രേഖ ചമച്ചതിനും അതുവഴി അന്വേഷണത്തെ കബളിപ്പിക്കാന്‍ ശ്രമിച്ചതിനും ഐപിസി 445,468,475 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

പിഎസ്‌സി പരീക്ഷ കേസ് മൂന്ന് പേരില്‍ മാത്രമായിട്ട് അവസാനിപ്പിച്ചിട്ടില്ല തുടര്‍ ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്ററുകള്‍ ഉണ്ടാകുമെന്നും ഇത് സൂചിപ്പിക്കുന്നു . ലിസ്റ്റില്‍ ഉള്‍പ്പെട്ട കുറ്റാരോപിതര്‍ ഒഴികേ ബാക്കി ഉള്ളവര്‍ക്ക് നിയമനം നല്‍കുന്നതില്‍ ക്രൈം ബ്രാഞ്ച് എതിരല്ല എന്ന് അറിയിച്ചെങ്കിലും കൂടുതല്‍ കുറ്റക്കാരെ കണ്ടെത്തുന്നതിനുള്ള ഊര്‍ജ്ജിത അന്വേഷണം ക്രൈം ബ്രാഞ്ച് തുടരുകയാണ്.

പിഎസ്‌സി പരീക്ഷ നടത്തിപ്പിന് ഇനി എടുക്കേണ്ട സുരക്ഷ ക്രമീകരണങ്ങളെ കുറിച്ച് ക്രൈം ബ്രാഞ്ച് പിഎസ്‌സിക്ക് ചില നിര്‍ദേശങ്ങള്‍ നല്‍കുകയുണ്ടായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News