ഫീസ് വര്‍ദ്ധിപ്പിച്ചു; ജെഎന്‍യുവില്‍ വിദ്യാര്‍ഥി പ്രതിഷേധം, സംഘര്‍ഷം

ജെഎന്‍യുവില്‍ വിദ്യാര്‍ഥി പ്രതിഷേധം ശക്തമാകുന്നു. പൊലീസും വിദ്യാര്‍ഥികളും തമ്മില്‍ സംഘര്‍ഷം തുടരുകയാണ്. ഫീസ് വര്‍ധനയ്‌ക്കെതിരെയാണ് പ്രതിഷേധം.

ബിരുധദാന ചടങ്ങ് ബഹിഷ്ക്കരിച്ച വിദ്യാര്ഥികള് ബാരിക്കേടുകള് തകര്ത്തു. വൈസ് ചാന്സ് ലറെ കാണണമെന്ന് ആവശ്യപ്പെട്ട വിദ്യാര്ഥികളെ പൊലീസ് തടയുകയായിരുന്നു. ഇതോടെയാണ് സംഘര്ഷം രൂക്ഷമായത്.

ഹോസ്റ്റലുകളിലെ ഫീസ് വര്‍ധിപ്പിക്കാനും, റൂമുകളില്‍ രാത്രി നേരത്തെ പ്രവേശിക്കണമെന്നും പ്രത്യേക ഡ്രസ്‌കോഡ് നിര്‍ബന്ധമാക്കും തുടങ്ങിയ പുതിയ വ്യവസ്ഥകള്‍ നടപ്പിലാക്കാന്‍ ഹോസ്റ്റലിലെ ഇന്റര്‍ ഹാള്‍ അഡ്മിനിസ്ട്രേഷന്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെയാണ് വിദ്യാര്‍ത്ഥി പ്രതിഷേധം.

45 ശതമാനത്തോലം കുട്ടികള്‍ നിര്‍ധന കുടുംബത്തില്‍ നിന്നുള്ളവരാണ്. ഫീസ് വര്‍ധിപ്പിക്കുന്നത് സാധാരണക്കാരായ കുട്ടികള്‍ക്ക് തിരിച്ചടിയാണെന്ന് സമരക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

പ്രതിഷേധക്കാര്‍ കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി രമേഷ് പൊഖ്റിയാല്‍ നിഷാങ്കിനെ തടയുകയും ചെയ്തു. തുടര്‍ന്ന് പ്രതിഷേധിച്ച വിദ്യാര്‍ഥികളെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here