‘രണ്ടു പ്ലേറ്റ് പൊറോട്ടയും ഒരു മൃഗ കറിയും..’. മുന്തിരി മൊഞ്ചന്റെ പുതിയ പ്രോമോ കാണാം

നവാഗത സംവിധായകന്‍ വിജിത് നമ്പ്യാര്‍ ഒരുക്കിയ ‘മുന്തിരി മൊഞ്ചന്‍ ഒരു തവള പറഞ്ഞ കഥ’യുടെ പുതിയ ടീസര്‍ പുറത്തിറങ്ങി.

ഫ്രൈഡേ, ടൂര്‍ണമെന്റ്, ഒരു മെക്‌സിക്കന്‍ അപരതയ്ക്കു ശേഷം മനേഷ് കൃഷ്ണന്‍ നായകനാകുന്ന മുന്തിരി മൊഞ്ചന്‍ ഡിസംബര്‍ 6നാണ് റിലീസ് ചെയ്യുന്നത്.

വിശ്വാസ് മൂവി പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ പി.കെ. അശോകന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത് മനു ഗോപാലും മൊഹറലി പൊയ്ലുങ്ങല്‍ ഇസ്മായിലുമാണ്. മൂവി ഫാക്ടറിയുടെ ബാനറിലാണ് വിതരണം നിര്‍വഹിക്കുന്നത്.

മനേഷ് കൃഷ്ണന്‍, ഗോപിക അനില്‍, കൈരാവി തക്കര്‍(ബോളിവുഡ്), സലിംകുമാര്‍, ഇന്നസെന്റ്, ഇര്‍ഷാദ്, ദേവന്‍, സലീമ, നിയാസ് ബക്കര്‍, ഇടവേള ബാബു, അഞ്ജലി നായര്‍, വിഷ്ണു നമ്പ്യാര്‍ തുടങ്ങിയവര്‍ക്ക് പുറമെ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. വിജിത് നമ്പ്യാര്‍ തന്നെ സംഗീതമൊരുക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here