
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കെ ശിവസേനയും കോണ്‍ഗ്രസും എന്‍സിപിയും തമ്മില്‍ ധാരണയാവുന്നു.
സര്‍ക്കാര്‍ രൂപീകരണത്തില്‍ ബിജെപിയുമായി ഇടഞ്ഞതോടെ എന്‍സിപിയുമായി ധാരണയുണ്ടാക്കാന്‍ ശ്രമം തുടങ്ങിയിരുന്നു.
കേന്ദ്രമന്ത്രിസഭയില്‍ നിന്നും ശിവസേന എംപിമാരെ പിന്‍വലിച്ചാല്‍ സഖ്യമാവാമെന്ന ധാരണ എന്‍സിപി മുന്നോട്ട് വച്ചെങ്കിലും ശിവസേനയുമായി ഒരു ധാരണയും വേണ്ടെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആദ്യ നിലപാട്.
അതേസമയം ശിവസേനയെ പിളര്‍ത്തി എംഎല്‍എമാരെ കൂടെ നിര്‍ത്തി സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമം ബിജെപി നടത്തിയിരുന്നു.
ശിവസേനയുമായി ധാരണയിലെത്താന്‍ കഴിയാത്തതിനാല്‍ ഭൂരിപക്ഷമില്ലെന്നും സര്‍ക്കാര്‍ ഉണ്ടാക്കാനില്ലെന്നും ബിജെപി ഗവര്‍ണറെ അറിയിച്ചിരുന്നു.
ശിവസേന സര്‍ക്കാര്‍ ഉണ്ടാക്കുന്നതില്‍ എതിര്‍പ്പില്ലെന്നും ബിജെപി അറിയിച്ചു. ഇതിനെ തുടര്‍ന്നാണ് ശിവസേന എന്‍സിപി നേതൃത്വം ചര്‍ച്ച സജീവമാക്കിയത്.
ചര്‍ച്ചയെ തുടര്‍ന്ന് കേന്ദ്ര മന്ത്രിസഭയില്‍ നിന്നും അരവിന്ദ് സാവന്തിനെ ശിവസേന പിന്‍വലിച്ചു. കേന്ദ്രമന്ത്രിസഭയിലെ ഹെവി ഇന്‍ഡസ്ട്രീസ് അന്‍ഡ് പബ്ലിക് എന്റര്‍പ്രൈസസ് മന്ത്രിയായിരുന്നു അരവിന്ദ് സാവന്ത്.
മഹാരാഷ്ട്ര മന്ത്രിസഭയില്‍ കോണ്‍ഗ്രസിനും എന്‍സിപിക്കും ഉപമുഖ്യമന്ത്രിപദം നല്‍കാന്‍ ധാരണയായി. ശിവസേന-എന്‍സിപി സര്‍ക്കാറിനെ പുറത്ത് നിന്ന് പിന്‍തുണയ്ക്കാന്‍ കോണ്‍ഗ്രസിലും ധാരണയായി

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here