സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് പ്രണയം മൂത്ത് വീടുവിട്ടിറങ്ങിയ വീട്ടമ്മ കാമുകന്റെ വീട്ടിലെത്തി. വീട്ടുമുറ്റത്ത് തന്നെ കാത്തുനിന്ന കാമുകിയെ മറഞ്ഞുനിന്ന് നോക്കിയശേഷം ആ കാമുകന്‍ പേടിച്ചുവിറച്ച് പൊട്ടിക്കരഞ്ഞു. മീശമുളയ്ക്കാത്ത പ്ലസ് വണ്‍കാരന്‍ കാമുകന്‍ കാമുകിയെ കണ്ടതോടെ വീടിനുള്ളില്‍ ഒളിച്ചിരുന്നു. വിവരമറിഞ്ഞ് നാട്ടുകാര്‍ കാമുന്റെ വീട്ടില്‍ തടിച്ചുകൂടി.

രസകരമായ നാടകീയ സംഭവം അരങ്ങേറിയത് കണ്ണൂര്‍ ജില്ലയിലെ ഒരു ഗ്രാമത്തിലാണ്. മാസങ്ങള്‍ നീണ്ടുനിന്ന മൊബൈല്‍ പ്രണയത്തിനൊടുവിലാണ് ഭര്‍ത്താവിനേയും മക്കളേയും ഉപേക്ഷിച്ച് തനിക്ക് അത്യാവശ്യം വേണ്ട സാധനങ്ങളുമെടുത്ത് വീട്ടമ്മ വീട് വിട്ടിറങ്ങിയത്. മൊബൈല്‍ ഫോണിലെ വിലാസം തേടി കാമുകന്റെ വീട്ടിലെത്തുകയായിരുന്നു.

കാമൂകനെ കണ്ടതോടെ വീ​ട്ട​മ്മയും ഞെ​ട്ടി.  അ​ച്ഛ​ന്‍റെ പേ​രി​ലു​ള്ള മൊ​ബൈ​ല്‍ ക​ണ​ക്ഷ​നാ​ണ് കൊ​ച്ചു കാ​മു​ക​ന്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. ഈ ​വി​ലാ​സ​ത്തി​ലാ​ണ് കാ​മു​കി കാ​മു​ക​നെ തേ​ടി​യെ​ത്തി​യ​ത്. വീട്ടുമുറ്റത്ത് ആ​ളു​ക​ള്‍ ത​ടി​ച്ചു​കൂ​ടിയതോടെ  വാ​ര്‍​ത്ത കാ​ട്ടു തീ ​പോ​ലെ പ​ട​ര്‍​ന്നു.  തു​ട​ര്‍​ന്ന് യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വി​നെ വി​ളി​ച്ച് വി​വ​രം പ​റ​ഞ്ഞു.​സ്ഥ​ല​ത്തെ​ത്തി​യ ഭ​ര്‍​ത്താ​വ് ഭാ​ര്യ​യെ വീ​ട്ടി​ലേ​ക്ക് കൂ​ട്ടി കൊ​ണ്ട് പോ​യി.