നവംബര്‍ പതിനൊന്ന് ഇന്ത്യ ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നു.

ഇന്ത്യയുടെ പ്രധമ വിദ്യാഭ്യാസ മന്ത്രിയായ മൗലാനാ അബ്ദുള്‍ കലാം ആസാദിന്റെ ജന്‍മ ദിനമാണ് ദേശീയ വിദ്യാഭ്യാസ ദിനമായി എല്ലാവര്‍ഷവും ഇന്ത്യ ആഘോഷിക്കുന്നത്.

1947 ആഗസ്ത് 15 മുതല്‍ 1952 ഫെബ്രുവരി രണ്ട് വരെ നെഹറു മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്നു മൗലാനാ അബ്ദുള്‍കലാം ആസാദ്.

രാജ്യത്തിന്റെ സ്വാതന്ത്ര സമര സേനാനിയായും വിദ്യാഭ്യാസ വിചക്ഷണനായും രാജ്യത്തിന് നല്‍കിയ സംഭാവനകളെ മാനിച്ച് 1992 ല്‍ രാജ്യം മൗലാനാ അബ്ദുള്‍ കലാം ആസാദിന് ഭാരത് രത്‌ന നല്‍കി ആദരിച്ചു.