നല്ല പൂവിനെ നീ പറിച്ചെടുത്തതു ഞങ്ങളുടെ ഹൃദയത്തില്‍ നിന്നാണ് ട്ടോ; കരളലിയിക്കും ഈ കുറിപ്പ്

ഈശോയേ, പറ്റുമെങ്കില്‍ അവളെ ഒരു മാലാഖയാക്കണം, ബോധമില്ലാത്ത ഞങ്ങളുടെ കുടുംബങ്ങള്‍ക്ക് ഒരു സംരക്ഷണമായി, ഓര്‍മപ്പെടുത്തലായി’ ജൊവാനയുടെ ചിത്രം പങ്കുവച്ച് റിജോഷിന്റെ സഹോദരന്‍ ഫാ. വിജോഷ് മുള്ളൂര്‍ ഫെയ്‌സ്ബുക്കില്‍ ഇങ്ങനെ കുറിച്ചു.

പോസ്റ്റില്‍ നിന്ന്. കളകള്‍ പറിക്കണ്ട , ഒരു പക്ഷെ നിങ്ങള്‍ വിളയും കൂടെ പറിക്കാന്‍ ഇടയാകും എന്ന് പറഞ്ഞിട്ട് , എന്തിനാണീശോ ഈ മാലാഖ കുഞ്ഞിനെ കളകളോടൊപ്പം നീ വിട്ടുകൊടുത്തത്.

നല്ല പൂവിനെ നീ പറിച്ചെടുത്തതു ഞങ്ങളുടെ ഹൃദയത്തില്‍ നിന്നാണ് ട്ടോ! ഇനി ഒന്നു മാത്രമേ പറയാനുള്ളൂ നിന്നോട്, ചീഞ്ഞളിഞ്ഞ ഞങ്ങളുടെ നിലത്തില്‍ നിന്നു നിന്റെ തോട്ടത്തിലെ നല്ല മണ്ണിലേക്ക് നീ മാറ്റി നട്ട അവള്‍ പൂക്കുമ്പോള്‍ ഭൂമിയിലെ ഈ കാട്ടു ചെടികളെ ഓര്‍ക്കണേ…

നിന്നെയും നിന്റെ പപ്പയേയും ഓര്‍ത്തു ചങ്കുപിടയ്ക്കുന്ന ഒരു കുടുംബം താഴെയുണ്ട്. അതില്‍ നിന്റെ വല്യാച്ചനും പിന്നെ ഞങ്ങളുമുണ്ട് ട്ടോ- ഫാദര്‍ വിജേഷ് മുള്ളൂര്‍ വ്യക്തമാക്കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here