കെ പി സി സി പുനസംഘടന സംബന്ധിച്ച ലിസ്റ്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ മുകുൾ വാസ്നിക്കിന് കൈമാറും

കെ പി സി സി പുനസംഘടന സംബന്ധിച്ച ലിസ്റ്റ്‌ പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ എഐസിസി ജനറൽ സെക്രടറി മുകുൾ വാസ്നിക്കിന് കൈമാറും. 106 പേരടങ്ങുന്ന ജംബോ കമ്മിറ്റി ലിസ്റ്റ് വെട്ടിച്ചുരുക്കി ജനറൽ സെക്രട്ടറിമാരെയടക്കം ഒഴിവാക്കി 50 പേരടങ്ങുന്ന ലിസ്റ്റാണ് ആദ്യം തന്നെ മാറുക.

പഴയ താപ്പാനകൾ തന്നെയാണ് ലിസ്റ്റിൽ ഇടം പിടിച്ചിട്ടുള്ളതെന്നാണ് സൂചനകൾ. കെ പി ധനപാൽ, വർക്കല kahar കെ സുരേന്ദ്രൻ’, ശൂരനാട് രാജശേഖരൻ, എ പി അനിൽകുമാർ, കെ പി അനിൽകുമാർ കെ.പ്രവീൺ കുമാർ, കെ സി അബു എന്നിവർ ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ടെന്നുമുള്ള വിവരങ്ങളാണ് കോൺഗ്രസ് വൃത്തങ്ങളിൽ നിന്നും പുറത്ത് വരുന്നത്.

അതേസമയം യുവാക്കളെയും വനിതകളെയുപാടെ തഴഞ്ഞുവെന്ന വിവരങ്ങളും ഉണ്ട്.12 വൈസ് പ്രസിഡണ്ട്മാരും 30 ജനറൽ സെക്രട്ടറിമാരും 60 സെക്രട്ടറിമാരു മുതിർന്ന നേതാക്കൾ നൽകിയ ലിസ്റ്റും പ്രകാരം ലിസ്റ്റ് വന്നാൽ അത് KPCC പ്രസിഡണ്ട്മുല്ലപ്പള്ളി രാമചന്ദ്രന് വൻ തിരിച്ചടിയാവും.

ജംബോ കമ്മറ്റി വേണ്ട എന്ന നിലപാട് നേരത്തെ മുല്ലപ്പള്ളി തുറന്നടിച്ചിരുന്നു’അതേ സമയം സി പി മുഹമ്മദ് കെ കെ കുഞ്ഞുമുഹമ്മദ് എന്നിവരിലൊരാൾ ട്രഷറർ സ്ഥാനത്തേക്ക് വരാനും Ml ഷാനവാസിന്റെ വർക്കിങ്ങ് പ്രസിഡണ്ട് സ്ഥാനത്തിന് പകരം വിഡി സതീശന് സാധ്യത ഉണ്ടെന്നുമാണ് ലഭിക്കുന്ന സൂചനകൾ.

എന്തായാലും പുനസംഘടന സംബന്ധിച്ച് നേരത്തെ തന്നെ അഭിപ്രായ ഭിന്നതയുള്ള നേത്യത്വത്തിനിടയിൽ സ്ഥാനങ്ങൾക്കായി വടം വലി തുടങ്ങിയിട്ട് മാസങ്ങൾ ആയി ലിസ്റ്റ് കൂടി പുറത്തു വരുന്നതോടെ കെ പി സി സി യിൽ അതൊരുവൻ പൊട്ടിത്തെറിയിലെത്താനുള്ള സാധ്യതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്.

അതല്ല ഇവരെയെല്ലാം ഉൾപ്പെടുത്തി ജംബോ കമ്മിറ്റി നിലവിൽ വരികയാണെങ്കിൽ ഓരോ ജില്ലയിലും മിനിമം 15 ഭാരവാഹികളെങ്കിലും ഉണ്ടാവും.ഇത് മുല്ലപ്പള്ളിയുടെ ജംബോ കമ്മിറ്റിക്ക് വിരുന്ധമായ പ്രസ്താവനക്ക് കനത്ത തിരിച്ചടിയാവും.

ജില്ലാ കമ്മറ്റികളിൽ 100 ലധികം പേരെ വച്ചാണ് വി എം സുധീരൻ ജംബോ കമ്മിറ്റിയുണ്ടാക്കി കലഹം തീർക്കാൻ ശ്രമിച്ചത്.പിന്നീട് KPCC പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ ജംബോ കമ്മിറ്റി വേണ്ട എന്ന അഭിപ്രായത്തിൽ KPCC പുനസംഘടന ആലോചിച്ചെങ്കിലും AIഗ്രൂപ്പ് പോര് തടസ്സമായി. അഭ്യുദയകാംക്ഷികളിലേറെ പേർക്കും KPCC മോഹം നൽകിയ ചെന്നിത്തലയടക്കം Alഗ്രൂപ്പ് പോരും Igroup നുള്ളിലെ പോരും 50 പേരടങ്ങുന്ന ലിസ്റ്റ്പുറത്ത് വന്നാൽ രൂക്ഷമാവാനാണ് സാധ്യത

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here