ലാല്‍ ജോസ് സംവിധാനം ചെയ്ത ദിലീപ് ചിത്രം മീശമാധവനില്‍ കാവ്യാ മാധവന് ശബ്ദം നല്‍കിയത് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആയ ശ്രീജ ആയിരുന്നു. ആ ശബ്ദത്തെ ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആ സമയത്തു സംഭവിച്ച ഒരു ദുരനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് ശ്രീജ.

മീശമാധവനില്‍ ശബ്ദം നല്‍കി ആ കഥാപാത്രത്തെ മികച്ചതാക്കി തീര്‍ത്ത തന്നെ കാവ്യ പോലും മറന്നുവെന്നും ചിത്രത്തിന്റെ വിജയാഘോഷ ദിനത്തില്‍ ലൈറ്റ് ബോയ് അടക്കമുള്ള എല്ലാവര്‍ക്കും നന്ദി പറഞ്ഞെന്നും എന്നാല്‍ രുക്മിണിയ്ക്ക് ശബ്ദം നല്‍കി ആ കഥാപാത്രത്തെ മികച്ചതാക്കി തീര്‍ത്ത എന്നെ കാവ്യ മറന്നെന്നും ശ്രീജ പറഞ്ഞു.

പല താരങ്ങളും ഇതുപോലെ തന്നെയാണെന്നുംഡബ്ബിങ് ആര്‍ട്ടിസ്റ്റുകളെ മറന്ന് പോകാറാണ് പതിവെന്നും ശ്രീജ ആരോപിച്ചു. എന്നാല്‍ ആ വേളയില്‍ കാവ്യ ഒരു കാര്യം പറഞ്ഞതില്‍ ഞാന്‍ സന്തോഷിക്കുന്നെന്നും ശ്രീജ കൂട്ടിച്ചേര്‍ത്തു.

മീശമാധവനില്‍ ആരാധകര്‍ കരുതിയത് തന്റെ ശബ്ദം തന്നെയായിരിക്കും അത് എന്നാണ്. ഇവിടെയാണ് ഒരു ഡബ്ബിങ് ആര്‍ട്ടിസിറ്റിന്റെ വിജയമെന്നും ശ്രീജ വ്യക്തമാക്കി. അതേസമയം ഈ കാരണത്താല്‍ കാവ്യയ്ക്ക് പിന്നീട് ശബ്ദം നല്‍കില്ല എന്നൊന്നും ഞാന്‍ തീരുമാനിച്ചിട്ടില്ലെന്നും ശ്രീജ പറഞ്ഞു.